ഐഎസ്എല്‍ മത്സരം...ഇന്ന് ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും
ഐഎസ്എല്‍ മത്സരം...ഇന്ന് ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും.
രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുള്ള സൗകര്യവും ഒരുക്കുമെന്ന് കൊച്ചി മെട്രോ.
ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരം കാണാനെത്തുന്നവര്‍ വാഹനങ്ങള്‍ പൊലീസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തശേഷം മെട്രോ അടക്കമുള്ള പൊതു ഗതാഗതസംവിധാനങ്ങളെ ആശ്രയിച്ച് ജെഎല്‍എന്‍ സ്‌റ്റേഡിയത്തില്‍ എത്തേണ്ടതാണ്.
പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം. പറവൂര്‍, തൃശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍നിന്ന് എത്തുന്നവര്‍ ആലുവ ഭാഗത്തും കണ്ടെയ്‌നര്‍ റോഡിലും പാര്‍ക്ക് ചെയ്യണം
. ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍നിന്ന് വരുന്നവര്‍ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ആലപ്പുഴ അടക്കമുള്ള തെക്കന്‍ മേഖലകളില്‍നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വൈകുന്നേരം അഞ്ചിനുശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പൊറ്റക്കുഴി മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയില്‍ എത്തി യാത്ര ചെയ്യണം. ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ്എ റോഡുവഴി യാത്ര ചെയ്യേണ്ടതാണ്.
"
https://www.facebook.com/Malayalivartha