അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാതെ ബ്രസീല്‍ പുറത്ത്...
അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാതെ ബ്രസീല്‍ പുറത്ത്. കളിയുടെ 77ാം മിനിറ്റില്‍ ലൂസിയാനോ ഗോണ്ടൗ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് ഒളിമ്പിക്‌സ് പോരാട്ടത്തിലേക്ക് കളമൊരുക്കിയത്. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് പാരിസ് ഒളിമ്പിക്‌സ് യോഗ്യത.
പരാഗ്വേയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീന യോഗ്യത നേടിയത്. അണ്ടര്‍ 23 ടീമുകളാണ് ഗെയിംസില്‍ പങ്കെടുക്കുക. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒളിമ്പിക്‌സിന് യോഗ്യത നേടാതെ പോകുന്നത്.
മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അര്‍ജന്റീന പാരീസിലേക്ക് പറക്കാനൊരുങ്ങുന്നത്. 2004ലും 2008ലും അര്‍ജന്റീനയായിരുന്നു ചാമ്പ്യന്മാര്‍. കരുത്തരായ മെസിയും ഡി മരിയയും എത്തുന്നതോടെ അര്‍ജീന്റീന ഇത്തവണ കപ്പുയര്‍ത്തുമെന്ന വിശ്വാസത്തില്‍ ആരാധകര്‍.
https://www.facebook.com/Malayalivartha