പരുക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ കളിക്കളത്തിലേക്ക് ?
പരുക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. അല്‍ ഹിലാല്‍ ടീം ക്യാമ്പില്‍ പങ്കെടുക്കാനായി നെയ്മര്‍ സൗദിയിലെത്തും.
കാല്‍മുട്ടിലെ ലിഗമെന്റില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് നാലുമാസമായി ഫുട്ബോളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. തുടര്‍ന്ന് ബ്രസീലില്‍ വിദഗ്ധ ചികിത്സയിലായിരുന്നു.
സുഖം പ്രാപിച്ചതോടെയാണ് താരം അല്‍-ഹിലാല്‍ ക്ലബില്‍ തിരിച്ചെത്തിയത്. റിയാദ് കിംഗ് ഖാലിദ് വിമാനത്താവവളത്തിലെത്തിയ നെയ്മറിന് ആരാധകര്‍ സമ്മാനങ്ങള്‍ നല്‍കി. ഈ സീസണിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്നും നെയ്മര്‍ അല്‍-ഹിലാലിലെത്തിയത്.
എന്നാല്‍, അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് അല്‍-ഹിലാല്‍ ജഴ്സിയണിഞ്ഞിറങ്ങ് താരത്തിന് കളിക്കാനായത്.2025 വരെയാണ് ക്ലബുമായി നെയ്മര്‍ ജൂനിയറിന് കരാറുള്ളത്.
പരിശീലനം തുടരുമെങ്കിലും അടുത്ത സീസണിന് മുമ്പ് അല്‍ഹിലാലിനായി നെയ്മര്‍ ബൂട്ണിയാന്‍ സാധ്യത കുറവാണ്.
പൂര്‍ണ ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമാകും മൈതാനത്തെത്തുക. അതേസമയം ജൂണില്‍ തുടങ്ങുന്ന കോപ്പ അമേരിക്കയില്‍ നെയ്മറിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ് .
"
https://www.facebook.com/Malayalivartha