ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ പുരസ്കാരം മൂന്നാം തവണയും മാനുവല്‍ നോയര്‍ക്ക്
ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം തുടര്‍ച്ചയായ മൂന്നാം തവണയും ജര്‍മന്‍ ദേശീയ ടീമിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും വലകാക്കുന്ന മാനുവല്‍ നോയര്‍ക്ക്. ഇന്റര്‍നാഷനല്‍ ഫെഡറേഷന് ഓഫ് ഫുട്ബാള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്േറതാണ് ഈ ബഹുമതി.
188 പോയന്റ് നേടിയാണ് ജര്‍മനിയുടെ ലോകചാമ്പ്യന് ഗോളി ഈ വര്‍ഷത്തെ മികച്ച താരമായത്. ഇറ്റലിയുടെ ജിയാന്‍ ലൂയിജി ബുഫണ് ആണ് റണ്ണറപ്പ്. ഹാട്രിക് നേട്ടവുമായി മറ്റൊരു ജര്‍മന്‍കാരനായ ഒലിവര്‍ ഖാന്, ലൂയിസ് ചിലാവര്‍ട്ട്, വാള്ട്ടന് സെംഗ എന്നിവര്‍ക്കൊപ്പമാണ് നോയറുടെ സ്ഥാനം. കഴിഞ്ഞ സീസണില്‍ 25 കഌന്ഷീറ്റുകള് കടന്ന നോയറുടെ മികവില്‍ ബയേണ്‍ ബുണ്ടസ് ലിഗ കിരീടവും നിലനിര്‍ത്തി.
സ്പെയിനിന്റെ ഐകര്‍ കസീയസ് തുടര്‍ച്ചയായി അഞ്ചുതവണയും ബുഫണ് നാലുതവണയും മികച്ചഗോളിക്കുള്ള പുരസ്കാരം നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha