റയലില്‍ തുടക്കം ഗംഭീരമാക്കി സിനെദിന്‍ സിദാന്‍, ബെയ്‌ലിന് ഹാട്രിക്ക്
പരിശീലകസ്ഥാനമേറ്റെടുത്ത സിനെദിന്‍ സിദാന് റയല്‍ മാഡ്രിഡില്‍ വിജയത്തുടക്കം. ഗാരെത് ബെയ്‌ലിന്റെ ഹാട്രിക്കിന്റെയും കരിം ബെന്‍സെമയുടെ ഇരട്ടഗോളിന്റെയും കരുത്തില്‍ ഡിപ്പോര്‍ട്ടിവോ ലാ കൊരുണയെ റയല്‍ അഞ്ചുഗോളിന് മുക്കി. ഇതോടെ സ്പാനിഷ് ലീഗ്പട്ടികയില്‍ ആദ്യ മൂന്നുസ്ഥാനക്കാര്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറഞ്ഞു. ഗ്രനഡയെ തോല്‍പ്പിച്ച് ആദ്യ പടിയിലെത്തിയ ബാഴ്‌സലോണയ്ക്ക് 18 കളിയില്‍നിന്ന് 42 പോയിന്റാണുള്ളത്. അത്രയുംതന്നെ മത്സരം കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡിന് 41ഉം ഒരു കളി കൂടുതല്‍ കളിച്ച റയലിന് 40 പോയിന്റുമുണ്ട്.
കിക്കോഫിനുമുമ്പ് വമ്പിച്ച വരവേല്‍പ്പ് നല്‍കിയാണ് റയല്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സിദാനെ സ്വീകരിച്ചത്. സിദാന്റെ ഇഷ്ടനമ്പറായ അഞ്ച് പതിപ്പിച്ച റയലിന്റെ ജേഴ്‌സി ഈ മുന്‍താരത്തിന് നല്‍കി. കിക്കോഫ് കഴിഞ്ഞ് 15 മിനിറ്റില്‍ ഫ്രഞ്ച് ടീമില്‍ സിദാനൊപ്പം കളിച്ചിരുന്ന കരിം ബെന്‍സെമ റയലിനെ മുന്നിലെത്തിക്കുകയുംചെയ്തു. സെര്‍ജിയോ റാമോസിന്റെ പാസില്‍നിന്നായിരുന്നു ബെന്‍സെമയുടെ ഗോള്‍.
ഏഴുമിനിറ്റില്‍ ബെയ്ല്‍ തന്റെ ആദ്യ ഗോളിലൂടെ റയലിന്റെ ലീഡുയര്‍ത്തി. ഇടവേളയ്ക്കുതൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍നേടാനുള്ള അവസരം ഉണ്ടാക്കുകയുംചെയ്തു. വശത്തുനിന്ന് ബെയ്ല്‍ നല്‍കിയ ക്രോസ് റൊണാള്‍ഡോ കനത്ത ഹെഡ്ഡറിലൂടെ ഗോളിയെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ തട്ടി പന്ത് മടങ്ങി. അവസരത്തിന് നന്ദിപറഞ്ഞ് റൊണാള്‍ഡോ രണ്ടാംപകുതിയുടെ നാലാം മിനിറ്റില്‍ ബെയ്‌ലിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കി. റൊണാള്‍ഡോ നല്‍കിയ സുനസദരന്‍ പാസ് ഓട്ടത്തില്‍ ബെയ്ല്‍ ഡിപ്പോര്‍ട്ടിവോ കീപ്പര്‍ ജെര്‍മന്‍ ലക്‌സിനെ മറികടത്തി വലയിലെത്തിച്ചു.
63ാം മിനിറ്റില്‍ ബെയ്ല്‍ ഹാട്രിക് തികച്ചു. ടോണി ക്രൂസിന്റെ കോര്‍ണറില്‍ തലവച്ചായിരുന്നു മൂന്നാംഗോള്‍. സീസണില്‍ ബെയ്‌ലിന്റെ രണ്ടാം ഹാട്രിക്കായിരുന്നു ഇത്. കളി അവസാനിക്കാന്‍ 15 മിനിറ്റ് നില്‍ക്കെ ജെയിംസ് റോഡ്രിഗസിനുവേണ്ടി ബെയ്ല്‍ തിരിച്ചിറങ്ങി. കളിയില്‍ ആകെ നിറംമങ്ങിയ റൊണാള്‍ഡോയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ബെന്‍സെമയായിരുന്നു റയലിന്റെ അഞ്ചാം ഗോള്‍ നേടിയത്. പരിക്കുസമയത്ത് ബെന്‍സെമ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha