ലയണല്‍ മെസി ലോക ഫുട്‌ബോളര്‍
പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാഴ്‌സയിലെ സഹതാരം ബ്രസീലിന്റെ നെയ്മറെയും പിന്തള്ളി ലയണല്‍ മെസി ലോക ഫുട്‌ബോളറായി. യുഎസിന്റെ കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ ഫുട്‌ബോളര്‍. യുഎസിന് ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ വഹിച്ച പങ്കിനാണ് കാര്‍ലി നേട്ടം സ്വന്തമാക്കിയത്.
ഇത് അഞ്ചാം തവണയാണ് മെസി ലോക ഫുട്‌ബോളര്‍ പദവിയിലെത്തുന്നത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച നെയ്മര്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാലുവര്‍ഷം പുരസ്‌കാരം സ്വന്തമാക്കിയ മെസിയില്‍നിന്ന് രണ്്ടു വര്‍ഷം മുമ്പാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്.
ബാഴ്‌സലോണയ്ക്ക് 2015ല്‍ അഞ്ചു കിരീടങ്ങള്‍ നേടിക്കൊടുത്ത മികവാണു മെസിയെ ഇത്തവണയും കിരീടത്തിനര്‍ഹനാക്കിയത്. ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ, കോപ്പ ഡെല്‍ റേ എന്നിവയ്‌ക്കൊപ്പം അടുത്തിടെ ഫിഫ ക്ലബ് ലോകകപ്പും ബാഴ്‌സലോണ നേടി.
58 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മെസി ബാഴ്‌സയ്ക്കായി അടിച്ചുകൂട്ടിയത്. അടിച്ച ഗോളുകളേക്കാളേറെ അടിപ്പിച്ച ഗോളുകളാണ് മെസിയെ നേട്ടത്തിനര്‍ഹനാക്കിയത്. 61 മത്സരങ്ങളില്‍ 27 ഗോളുകള്‍ക്കും അദ്ദേഹം വഴിയൊരുക്കി. ബാഴ്‌സയില്‍ മെസി-നെയ്മര്‍-സുവാരസ് സഖ്യം എതിര്‍വലയില്‍ അടിച്ചുകൂട്ടിയത് 121 ഗോളുകളായിരുന്നു. റയല്‍ മാഡ്രിഡ് മൊത്തത്തില്‍ നേടിയ ഗോളുകളേക്കാള്‍ 15 എണ്ണം കൂടുതല്‍.
ബാഴ്‌സയില്‍ സ്‌ട്രൈക്കറായ മെസി കഴിഞ്ഞ വര്‍ഷം മധ്യനിരയിലേക്കിറങ്ങിയാണ് കളിച്ചത്. സഹതാരങ്ങളായ നെയ്മറിനും സുവാരസിനും ഏറ്റവുമധികം ഗോളൊരുക്കിയത് മെസിയായിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കായും പ്ലേ മേക്കറുടെ റോളിലാണ് മെസി ഇറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha