77ാം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അതിന്റെ ക്ലൈമാക്‌സിലേക്ക്... ഇന്ന് വൈകുന്നേരം യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും
77ാം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അതിന്റെ ക്ലൈമാക്‌സിലേക്ക്... ഇന്ന് വൈകുന്നേരം യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും.
സര്‍വീസസിന്റെ 12-ാമത്തെയും ഗോവയുടെ 14-ാമത്തെയും ഫൈനലാണിത്. സര്‍വീസസ് ഏഴാം കിരീടം ലക്ഷ്യംവെക്കുമ്പോള്‍ ഗോവയിറങ്ങുന്നത് ആറാം കിരീടത്തിനായി. മാനസികമായും ശാരീരികമായും ടീം മികച്ച തലത്തിലാണെന്നും ഫൈനലിന് പൂര്‍ണസജ്ജരാണെന്നും സര്‍വീസസ് പരിശീലകന്‍ എം.ജി. രാമചന്ദ്രന്‍.
കരിയറിലെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നിനാണ് തയ്യാറെടുക്കുന്നത്. ''സര്‍വീസസ് നല്ല ടീമാണ്. അവര്‍ക്കെതിരേ കളിക്കുമ്പോള്‍ ഞങ്ങളുടെ മികച്ച നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. ടൂര്‍ണമെന്റില്‍ ഞങ്ങള്‍ ഇതുവരെ തോറ്റിട്ടില്ല. ഞങ്ങളുടെ കളിക്കാര്‍ തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നതിന് തെളിവാണത്. ജയവും തോല്‍വിയും കളിയുടെ ഭാഗമാണെങ്കിലും ഫൈനല്‍ വിട്ടുകൊടുക്കില്ല.'' -ഗോവ പരിശീലകന്‍ ചാള്‍സ് ഡിയാസ് പറഞ്ഞു.
അവസാനനിമിഷം വരെ ആവേശവും അനിശ്ചിതത്വവും നിറഞ്ഞ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇരു ടീമുകളും ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. മിസോറമിനെ ഒന്നിനെതിരേ രണ്ടുഗോളിന് തോല്‍പ്പിച്ചായിരുന്നു സര്‍വീസസിന്റെ ഫൈനല്‍ പ്രവേശനം. കളിയുടെ അവസാന മിനിറ്റുകളില്‍ മിസോറമിന്റെ കടുത്ത ആക്രമണങ്ങളെ ഒരുവിധം പ്രതിരോധിച്ചാണ് സര്‍വീസസ് ഫൈനല്‍ ഉറപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ സര്‍വീസസിനെ 2-1ന് തോല്‍പ്പിക്കാനായി എന്നത് ഫൈനലില്‍ ഗോവയ്ക്ക് ആത്മവിശ്വാസം നല്‍കും.
https://www.facebook.com/Malayalivartha