ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍സിറ്റി മത്സരത്തില്‍ ആവേശ സമനില...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍സിറ്റി മത്സരത്തില്‍ ആവേശ സമനില. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ഇതോടെ കിരീടപോരില്‍ ആഴ്‌സണല്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തി.
ലിവര്‍പൂളിനും 64 പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ഗണ്ണേഴ്‌സ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. സിറ്റി മൂന്നാം സ്ഥാനത്തേക്ക് വീണു, 63 പോയന്റ്. സിറ്റിക്കായി ജോണ്‍ സ്‌റ്റോണ്‍സും ലിവര്‍പൂളിനായി പെനാല്‍റ്റിയിലൂടെ അലക്‌സിസ് മക് അലിസ്റ്ററുമാണ് ഗോള്‍ നേടിയത്. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളുടെ എണ്ണത്തിലും ചെമ്പടക്കായിരുന്നു ആധിപത്യം.
ലിവര്‍പൂളിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. തുടരെ തുടരെ ലിവര്‍പൂള്‍ താരങ്ങള്‍ സിറ്റിയുടെ ബോക്‌സില്‍ വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍, മത്സരത്തില്‍ സിറ്റിയാണ് ആദ്യം ലിഡെടുത്തത്. 23ാം മിനിറ്റില്‍ ഡി ബ്രൂയ്‌നെ എടുത്ത ലോ ക്രോസ് കോര്‍ണര്‍ കിക്കില്‍നിന്നാണ് സ്‌റ്റോണ്‍സ് ലിവള്‍പൂള്‍ വലകുലുക്കിയത്. രണ്ടാം പകുതി തുടങ്ങിയതും ചെമ്പട മത്സരത്തില്‍ ഒപ്പമെത്തി.
ബോക്‌സിനുള്ളില്‍ സിറ്റി ഗോളി എഡേഴ്‌സണ്‍ ഡാര്‍വിന്‍ ന്യൂനസിനെ വീഴ്ത്തിയതിന് റഫറി ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. നഥാന്‍ അകെയുടെ മിസ് പാസ്സാണ് പെനാല്‍റ്റിയിലെത്തിയത്. അകെ നല്‍കിയ പന്തിന് ന്യൂനസ് ഓടി അടുക്കുന്നതിനിടെ എഡേഴ്‌സണ്‍ ന്യൂനസിനെ ചലഞ്ച് ചെയ്ത് വീഴ്ത്തി. കിക്കെടുത്ത അലക്‌സിസ് മക് അലിസ്റ്ററിന് പിഴച്ചില്ല.
പിന്നാലെ കാലിന് പരിക്കേറ്റ ഗോള്‍ കീപ്പര്‍ എഡേഴ്‌സണു പകരം സ്‌റ്റെഫാന്‍ ഒര്‍ട്ടേഗ കളത്തിലെത്തി. രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ ആധിപത്യമായിരുന്നു. ലിവര്‍പൂളിനും ഗോളെന്ന് ഉറപ്പിച്ച നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഒടുവില്‍ 11 സ്‌കോറില്‍ മത്സരം അവസാനിക്കുകയായിരുന്നു. കിരീടപോരില്‍ ഇനിയുള്ള ഓരോ മത്സരങ്ങളും ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കും നിര്‍ണായകമായിരിക്കും.
"
https://www.facebook.com/Malayalivartha