ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ നിരാശ മറക്കാന്‍ ഇന്ത്യ ഇന്ന് കളത്തില്‍.... ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയില്‍ മൂന്നാംറൗണ്ട് ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനെ നേരിടും
ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ നിരാശ മറക്കാന്‍ ഇന്ത്യ ഇന്ന് കളത്തില്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയില്‍ മൂന്നാംറൗണ്ട് ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനെ നേരിടും.
രാത്രി 12.30ന് സൗദി അറേബ്യയിലെ അഭയിലാണ് മത്സരം നടക്കുക. ഡിഡി സ്പോര്‍ട്സിലും ഫാന്‍കോഡിലും തത്സമയം കാണാനാകും. ഏഷ്യന്‍ യോഗ്യതയില്‍ എ ഗ്രൂപ്പിലാണ് ഇന്ത്യ. രണ്ടുകളി ജയിച്ച ഖത്തര്‍ ആറു പോയിന്റോടെ ഒന്നാമതാണ്. ഇന്ത്യക്കും കുവൈത്തിനും മൂന്നു പോയിന്റാണുള്ളത്.
ഗോള്‍ ശരാശരിയില്‍ കുവൈത്ത് രണ്ടാംസ്ഥാനത്തുണ്ട്. അഫ്ഗാന്‍ കളിച്ച രണ്ടും തോറ്റു. ആദ്യ രണ്ടുസ്ഥാനക്കാര്‍ക്ക് മൂന്നാംറൗണ്ടിലേക്ക് മുന്നേറാം. കുവൈത്തിനെ ഒരു ഗോളിന് കീഴടക്കിയ ഇന്ത്യ ഖത്തറിനോട് മൂന്നു ഗോളിന് തോറ്റിരുന്നു.
26ന് നാട്ടില്‍ ഗുവാഹത്തിയില്‍ വീണ്ടും അഫ്ഗാനുമായി ഏറ്റുമുട്ടും. ജൂണില്‍ ഖത്തറുമായും കുവൈത്തുമായും ഓരോ കളിയുമുണ്ട്. ഇത് കഴിഞ്ഞാല്‍ ഗ്രൂപ്പ് സ്ഥാനം വ്യക്തമാകും. ജനുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ദയനീയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഗ്രൂപ്പില്‍ മൂന്നിലും തോറ്റ് പുറത്തായി. ഒറ്റ ഗോള്‍പോലും അടിക്കാനാകാതെയാണ് സുനില്‍ ഛേത്രിയും സംഘവും മടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് രാജ്യാന്തരവേദിയില്‍ ഇന്ത്യ എത്തുന്നത്.
"
https://www.facebook.com/Malayalivartha