ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ വീണ്ടും ഒന്നാമതെത്തി ലിവര്‍പൂള്‍..
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ വീണ്ടും ഒന്നാമതെത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂളിന്റെ വിജയം. ജയത്തോടെ എട്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ രണ്ട് പോയിന്റ് ലീഡോടെ പോയിന്റ് ടേബിളില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തു.
30 മത്സരങ്ങളില്‍ 70 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. രണ്ടാമതുള്ള ആഴ്‌സനലിന് 68 പോയിന്റാണുള്ളത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂള്‍, ഡാര്‍വിന്‍ നുനിയസിന്റെ ഗോളിലൂടെയായിരുന്നു ലീഡ് എടുത്തത്.
17-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍, രണ്ടാം പകുതിയുടെ 58-ാം മിനിറ്റില്‍ കോണര്‍ ബ്രാഡ്‌ലി സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെ ഷെഫീല്‍ഡിന് തിരികെയെത്താനായി. അതോടെ മത്സരം ആവേശകരമായി മാറി. 76-ാം മിനിറ്റിലായിരുന്നു ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തിയത്.
അലക്‌സെസ് മാകാലിസ്റ്ററായിരുന്നു ഒരു കിടിലന്‍ ഷോട്ടിലൂടെ ഷെഫീല്‍ഡിന്റെ ഗോള്‍വല കുലുക്കിയത്. പെനാല്‍ട്ടി ബോക്‌സിന്റെ എഡ്ജില്‍ നിന്ന് താരം തൊടുത്ത ഷോട്ട് സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറി.
"
https://www.facebook.com/Malayalivartha