യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പി.എസ്.ജിയെ 3-2ന് പരാജയപ്പെടുത്തി ബാഴ്‌സലോണ....
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പി.എസ്.ജിയെ 3-2ന് പരാജയപ്പെടുത്തി ബാഴ്‌സലോണ. ആവേശപ്പോരാട്ടത്തില്‍ പിന്നിലായ ശേഷം തിരിച്ചടിച്ചാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ബാഴ്‌സ വിജയം കരസ്ഥമാക്കിയത്.
പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ഇരട്ട ഗോളുകള്‍ നേടി റാഫീഞ്ഞയാണ് ബാഴ്‌സയുടെ വിജയശില്‍പിയായത്. 37ാം മിനിറ്റിലായിരുന്നു റാഫീഞ്ഞയുടെ ആദ്യ ഗോള്‍. വലതുവിങ്ങില്‍ നിന്ന് ലാമിന്‍ യമാല്‍ നല്‍കിയ ക്രോസ് കൈയ്യിലൊതുക്കാനായി ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മയ്ക്ക് കഴിഞ്ഞില്ല.
അവസരം മുതലെടുത്ത റാഫീഞ്ഞ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി 1-0ന് അവസാനിച്ചു. എന്നാല്‍, രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ പി.എസ്.ജി ബാഴ്‌സയെ ഞെട്ടിച്ചു. ഉസ്മാന്‍ ഡെംബലെ 48ാം മിനിറ്റില്‍ നേടിയഗോളിലൂടെ പി.എസ്.ജി ഒപ്പമെത്തി. രണ്ട് മിനിറ്റിന് ശേഷം വിറ്റീഞ്ഞയുടെ ഗോളിലൂടെ ആതിഥേയര്‍ മുന്നിലെത്തി. സ്‌കോര്‍ 2-1.
ഗോളിന് വേണ്ടി നിരന്തരം പരിശ്രമിച്ച ബാഴ്‌സക്ക് വേണ്ടി 62ാം മിനിറ്റില്‍ റാഫീഞ്ഞ വീണ്ടും ലക്ഷ്യംകണ്ടു. സ്‌കോര്‍ 2-2. 77ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സെന്റ് ഗോളിലൂടെ ബാഴ്‌സ വിജയമുറപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 16ന് സ്‌പെയിനിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരം നടക്കുക.
"
https://www.facebook.com/Malayalivartha