ജര്‍മന്‍ ഫുട്ബാളില്‍ പുതുചരിത്രമെഴുതി ബയേര്‍ ലെവര്‍കുസന്‍...
ജര്‍മന്‍ ഫുട്ബാളില്‍ പുതുചരിത്രമെഴുതി ബയേര്‍ ലെവര്‍കുസന്‍. അഞ്ചു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ബുണ്ടസ് ലിഗയില്‍ തങ്ങളുടെ ആദ്യം കിരീടം നേടി ലെവര്‍കുസന്‍.
സ്പാനിഷ് പരിശീലകന്‍ സാബി അലോന്‍സോയുടെ കീഴില്‍ സ്വപ്നസമാനമായ കുതിപ്പ് നടത്തിയാണ് ക്ലബ് കിരീടം ഉറപ്പിച്ചത്. സ്വന്തം തട്ടകത്തില്‍ വെര്‍ഡെര്‍ ബ്രെമനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ലെവര്‍കുസന്‍ ചരിത്രം തീര്‍ത്തത്.
ലീഗില്‍ 11 വര്‍ഷം നീണ്ട ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യത്തിനുകൂടിയാണ് ഇതോടെ അന്ത്യമായത്. 2011-12 സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍മാരായ ശേഷം ലീഗിലെ തുടര്‍ച്ചയായ 11 വര്‍ഷവും കിരീടം നേടിയത് ബയേണായിരുന്നു.
2022 ഒക്ടോബറില്‍ അലോന്‍സോ ടീമിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ലെവര്‍കുസന്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയായിരുന്നു. കഷ്ടിച്ച് 18 മാസങ്ങള്‍ കൊണ്ടാണ് സാബിയുടെ ശിക്ഷണത്തില്‍ അമ്പരപ്പിക്കുന്ന കുതിപ്പാണ് നടത്തിയത്.
" f
https://www.facebook.com/Malayalivartha