മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി
മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി. ലീഗിലെ അവസാന പോരാട്ടത്തില്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി് ചാമ്പ്യന്‍പട്ടം സ്വന്തമാക്കി.
സിറ്റിയുടെ പത്താം പ്രീമിയര്‍ ലീഗ് കിരീടം കൂടിയാണിത്. നാല് തവണ തുടര്‍ച്ചയായി കിരീടം നേടുന്ന ആദ്യ ടീമായി മാറി ഇതോടെ സിറ്റി. നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് മൂന്ന് തവണ തുടര്‍ച്ചയായി ചാമ്പ്യന്മാരായിട്ടുള്ളത്. 38 മത്സരങ്ങളില്‍ നിന്ന് 91 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
പോയിന്റ് പട്ടികയില്‍ തൊട്ടുപിന്നിലുണ്ടായിരുന്ന ആഴ്‌സണല്‍ എവര്‍ട്ടനുമായുള്ള മത്സരത്തില്‍ (21) വിജയിച്ചെങ്കിലും 89 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. വൂള്‍വ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയ ലിവര്‍പൂള്‍ 82 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
ഇതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഹാമിനെതിരായ അവസാന പോരാട്ടത്തില്‍ ഇരട്ടഗോള്‍ നേടിയ ഫില്‍ ഫോഡനാണ് സിറ്റിയെ അനായാസ വിജയത്തിലെത്തിച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുക്കുകയായിരുന്നു.
ബര്‍ണാഡോ സില്‍വ ബോക്‌സിന് മധ്യത്തിലേക്ക് നീട്ടിയ ക്രോസ് സ്വീകരിച്ച ഫില്‍ ഫോഡന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ വെസ്റ്റ് ഹാമിന്റെ വലകുലുക്കുകയായിരുന്നു. 18ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്നും ജെറേമി ഡോകു നല്‍കി പന്ത് ഫോഡന്‍ അനായാസം വലയിലാക്കി. 42ാം മിനിറ്റിലാണ് വെസ്റ്റ് ഹാം സ്‌ട്രൈക്കര്‍ മുഹമ്മദ് കുദൂസിലൂടെ ആദ്യ മറുപടി ഗോള്‍ നേടുന്നത്.
തകര്‍പ്പന്‍ ബൈസൈക്ക്ള്‍ കിക്കിലൂടെയാണ് കുദൂസ് ഗോള്‍ കണ്ടെത്തുന്നത്. രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ റോഡ്രിയാണ് സിറ്റിക്കായി മൂന്നാം ഗോള്‍ നേടുന്നത്.
"
https://www.facebook.com/Malayalivartha