യൂറോ കപ്പ് ഗ്രൂപ്പ് എഫ് മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍...
യൂറോ കപ്പ് ഗ്രൂപ്പ് എഫ് മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫില്‍ ആറു പോയന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ടീം.
ആദ്യ പകുതിയില്‍ ബെര്‍ണാഡോ സില്‍വയും (21ാം മിനിറ്റില്‍), രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് (55ാം മിനിറ്റില്‍) പോര്‍ച്ചുഗലിനായി ഗോള്‍ നേടി. തുര്‍ക്കിയുടെ അക്കായിദിന്റെ സെല്‍ഫ് ഗോളും (28ാം മിനിറ്റില്‍) ചേര്‍ന്നതോടെ പോര്‍ച്ചുഗലിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സഹതാരം ബ്രൂണോ ഫെര്‍നാണ്ടസിന്റെ ഗോളിന് അസിസ്റ്റ് നല്‍കിയതോടെ യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റുകളുടെ എണ്ണം ഏഴായി.
ചെക്ക് റിപ്പബ്ലിക്കിന്റെ കരേല്‍ പൊബോസ്‌കിയുടെ (6) റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു. യൂറോ കപ്പിലെ ടോപ് സ്‌കോറര്‍ (14 ഗോള്‍), കൂടുതല്‍ മത്സരങ്ങള്‍ (27) എന്നീ റെക്കോര്‍ഡുകള്‍ നേരത്തേ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം സ്വന്തം പേരിലാക്കിയിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ ശ്രമമൊഴിച്ചാല്‍ തുര്‍ക്കിയുടെ മികച്ച മുന്നേറ്റമാണ് കണ്ടത്.
https://www.facebook.com/Malayalivartha