ഒന്നിനെതിരെ മൂന്ന് ഗോളിന്... കോപ അമേരിക്ക ഫുട്ബാളില്‍ ഉറുഗ്വായ്ക്കും യു.എസ്.എക്കും ജയം....
ഒന്നിനെതിരെ മൂന്ന് ഗോളിന്... കോപ അമേരിക്ക ഫുട്ബാളില്‍ ഉറുഗ്വായ്ക്കും യു.എസ്.എക്കും ജയം....ഒന്നിനെതിരെ മൂന്ന് ഗോളിന്... കോപ അമേരിക്ക ഫുട്ബാളില്‍ ഉറുഗ്വായ്ക്കും യു.എസ്.എക്കും ജയം. ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ പനാമയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഉറുഗ്വായ് തകര്‍ത്തുവിട്ടതെങ്കില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബൊളീവിയയെയാണ് യു.എസ്.എ കീഴടക്കിയത്.
15 തവണ കോപ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് റെക്കോഡ് പങ്കിടുന്ന ഉറുഗ്വായ് തുടക്കം മുതല്‍ എതിരാളികള്‍ക്കുമേല്‍ ആധിപത്യം നേടുകയും 16ാം മിനിറ്റില്‍ തന്നെ ലീഡ് പിടിക്കുകയും ചെയ്തു. മാക്സിമിലിയാനോ അരൗജോയാണ് അക്കൗണ്ട് തുറന്നത്. എന്നാല്‍, ആദ്യപകുതിയില്‍ പിന്നീട് വല കുലുക്കാനായി ഇരുടീമിനും കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ പനാമ കൂടുതല്‍ ഉണര്‍ന്നുകളിച്ചെങ്കിലും ?അവസരങ്ങളേറെ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ഡാര്‍വിന്‍ നൂനസ് ഉറുഗ്വെയുടെ ലീഡുയര്‍ത്തി. നിരവധി അവസരങ്ങള്‍ നഷ്ടമാക്കിയ ശേഷമായിരുന്നു തകര്‍പ്പന്‍ വോളിയിലൂടെ താരം സ്‌കോര്‍ പട്ടികയില്‍ ഇടംനേടിയത്.
"
https://www.facebook.com/Malayalivartha