യൂറോ കപ്പ് ഗ്രൂപ് സിയിലും ഡിയിലും ചൊവ്വാഴ്ച അവസാന പോരാട്ടങ്ങള്‍.... ഫ്രാന്‍സിന്റെ എതിരാളികള്‍ പോളണ്ട്.. നെതര്‍ലന്‍ഡ്‌സിനെ ഓസ്ട്രിയയും നേരിടും
യൂറോ കപ്പ് ഗ്രൂപ് സിയിലും ഡിയിലും ചൊവ്വാഴ്ച അവസാന പോരാട്ടങ്ങള്‍.... ഫ്രാന്‍സിന്റെ എതിരാളികള്‍ പോളണ്ട്.. നെതര്‍ലന്‍ഡ്‌സിനെ ഓസ്ട്രിയയും നേരിടും
ഡി ഗ്രൂപ്പില്‍ നാലു വീതം പോയന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള നെതര്‍ലന്‍ഡ്‌സും ഫ്രാന്‍സും പ്രീ ക്വാര്‍ട്ടര്‍ തേടിയിറങ്ങും. പോളണ്ടാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. നെതര്‍ലന്‍ഡ്‌സിനെ ഓസ്ട്രിയയും നേരിടും.
ഓസ്ട്രിയക്കും മൂന്ന് പോയന്റുള്ളതിനാല്‍ ഈ കളിയില്‍ ജയിക്കുന്നവര്‍ക്ക് അനായാസം നോക്കൗട്ടിലെത്താം. ഫ്രഞ്ച്, ഓറഞ്ച് സംഘങ്ങളെ സംബന്ധിച്ച് സമനിലപോലും പ്രീ ക്വാര്‍ട്ടറിലേക്ക് വഴിതുറക്കും.അതേസമയം, ഗ്രൂപ് സിയില്‍ ഇംഗ്ലണ്ട് സ്ലൊവീനിയയെയും ഡെന്മാര്‍ക് സെര്‍ബിയയെയും നേരിടും. നാല് പോയന്റുള്ള ഇംഗ്ലണ്ടിന് മുന്നേറാന്‍ സമനില മതിയാകും..
https://www.facebook.com/Malayalivartha