കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം.... ആദ്യപകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന മുന്നില്‍
കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം.... ആദ്യപകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന മുന്നില്‍. കോപാ അമേരിക്ക ഫുട്ബാള്‍ ടുര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ അര്‍ജന്റീന 1-0ത്തിന് മുന്നിലാണ്.
34-ാം മിനിറ്റില്‍ കോര്ണര്കിക്കില്നിന്നുവന്ന പന്തിനെ അലക്സിസ് മക് അലിസ്റ്റര്‍ തലകൊണ്ട് മറിച്ചു നല്കിയപ്പോള് ഗോള്‍ പോസ്റ്റിനരികെ നിന്ന് ഫ്രീഹെഡറില്‍ മാര്‍ട്ടിനസ് വലയിലേക്ക് തള്ളുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാര്ക്കെതിരെ ഒന്നാന്തരം പ്രത്യാക്രമണങ്ങളുമായി മികവു കാട്ടിയ എക്വഡോറിനെതിരെ കളിയുടെ തുടക്കത്തില്‍ അര്‍ജന്റീനക്ക് സ്വതസിദ്ധമായ കളിയൊന്നും പുറത്തെടുക്കാനായില്ല.
ആദ്യ അരമണിക്കൂറില്‍ ഒരു ഷോട്ടുപോലും എതിര്‍വല ലക്ഷ്യമിട്ട് പായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മറുതലക്കല്‍ കളി കാല്‍മണിക്കൂറാകവേ എക്വഡോറിന്റെ ജെറമി സാര്‍മിയെന്റോയുടെ ഗോളെന്നുറച്ച നീക്കം അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് തടയുകയായിരുന്നു.
https://www.facebook.com/Malayalivartha