ഫ്രാന്‍സ് യൂറോ കപ്പ് സെമി ഫൈനലില്‍... പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്ന് ഫ്രാന്‍സ്, സെമിയില്‍ ഫ്രാന്‍സ് സ്പെയ്നിനെ നേരിടും
ഫ്രാന്‍സ് യൂറോ കപ്പ് സെമി ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്ന് ഫ്രാന്‍സ് . നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോഴാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്.
ഇരു ടീമുകള്‍ക്കും ഒട്ടനവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. എന്നാല്‍ ഒന്നുപോലും ഗോള്‍വര കടത്താനായി രണ്ടു ടീമിനുമായില്ല. പന്തടക്കത്തില്‍ പോര്‍ച്ചുഗലായിരുന്നു മുന്നിലെങ്കിലും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ഫ്രാന്‍സായിരുന്നു. ഫിനിഷര്‍മാരുടെ പോരായ്മാണ് ഇരു ടീമുകളേയും ഗോളില്‍ നിന്നകറ്റിയത്. സെമിയില്‍ ഫ്രാന്‍സ്, സ്പെയ്നിനെ നേരിടും. പെനാല്‍റ്റിയിലേക്ക് കടന്നപ്പോള്‍ ഫ്രാന്‍സിന്റെ ആത്മവിശ്വാസം ഗോള്‍ കീപ്പര്‍ ഡിയേഗോ കോസ്റ്റയുടെ ഫോമായിരുന്നു.
ഫ്രാന്‍സാണ് ആദ്യ കിക്കെടുത്തത്. ഉസ്മാന് ഡംബേല അനായാസം ലക്ഷ്യം കണ്ടു. പോര്‍ച്ചുഗലിന് വേണ്ടി ആദ്യ കിക്കെടുത്ത ക്രിസ്റ്റിയാനോയ്ക്കും പിഴച്ചില്ല. ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്ത യൂസഫ് ഫൊഫാനയും ലക്ഷ്യം കണ്ടു. പോര്‍ച്ചുഗീസ് താരം ബെര്‍ണാണ്ടോ സില്‍വയും പ്രതീക്ഷ കാത്തു. സ്കോര്‍ 2-2. ഫ്രാന്‍സിനായി മൂന്നാം കിക്കെടുത്തത് ജൂള്‍സ് കൂണ്ടെ. സ്കോര്‍ 3-2.
എന്നാല്‍ പിന്നാലെയെത്തിയ ജാവോ ഫെലിക്സിന് പിഴയ്ക്കുകയായിരുന്നു. ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. ഫ്രഞ്ച് താരം ബ്രാഡ്ലി ബാര്‍കോളയുടെ കിക്കും തടയാന്‍ കോസ്റ്റയ്ക്കായില്ല. സ്കോര്‍ 4-2. പോര്‍ച്ചുഗലിനായി നൂനോ മെന്‍ഡസും ലക്ഷ്യം കാണുകയായിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha