തുടര്‍ച്ചയായി രണ്ടാം തവണയും കലാശപ്പോരിന് അര്‍ഹത നേടാമെന്ന പ്രതീക്ഷയില്‍ അര്‍ജന്റീന...
തുടര്‍ച്ചയായി രണ്ടാം തവണയും കലാശപ്പോരിന് അര്‍ഹത നേടാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന. കോപ അമേരിക്ക സെമിയില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച 5.30നാണ് അര്‍ജന്റീന -കാനഡ പോര്.
ലോകകപ്പ് ജേതാക്കളും കോപ അമേരിക്ക ജേതാക്കളുമെന്ന പകിട്ട് കുറയാതെയായിരുന്നു ഇത്തവണ മെസ്സിപ്പടയുടെ മുന്നേറ്റം. ലയണല്‍ മെസ്സി ഗോളടിച്ചില്ലെന്ന സങ്കടം കൂടി സെമിയില്‍ തീരുമെന്നാണ് പ്രതീക്ഷ.
ക്വാര്‍ട്ടറില്‍ പെനാല്‍റ്റിയും താരം പാഴാക്കി. അതേസമയം, സൂപ്പര്‍താരത്തിന്റെ സാന്നിധ്യം പോലും സഹതാരങ്ങള്‍ക്ക് ആവേശമേകുന്നു. രണ്ടുമാസം മുമ്പ് മാത്രം ചുമതലയേറ്റ ജെസി മാര്‍ഷിന്റെ പരിശീലന മികവിലാണ് കാനഡയുടെ മാജിക് പ്രകടനം. വെനിസ്വേലക്കെതിരെ തിളങ്ങിയ ഗോള്‍കീപ്പര്‍ മാക്‌സിമെ ക്രെപായു മികച്ച ഫോമിലാണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ കാനഡ തോല്‍വിയറിഞ്ഞിട്ടില്ല. യുദ്ധം പ്രതീക്ഷിക്കാമെന്നാണ് കാനഡയുടെ ക്യാപ്റ്റന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha