തുടര്‍ച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ട് യൂറോകപ്പ് ഫൈനലില്‍... നെതര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയത്
തുടര്‍ച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ട് യൂറോകപ്പ് ഫൈനലില്‍.. പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിന്‍സാണ് ഇംഗ്ലീഷ് പടക്ക് വിജയം സമ്മാനിച്ചത്.
മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു 28കാരനായ വാറ്റ്കിന്‍സിന്റെ വിജയഗോള്‍. പോരാട്ടത്തിനൊടുവില്‍ നെതര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയത്.
ഫൈനലില്‍ സ്‌പെയിനിനെ നേരിടും. നോക്കൗട്ടില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ഇത്തവണയും ഇംഗ്ലണ്ട് മുന്നില്‍ കയറിയത്. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ (പെനാല്‍റ്റി (18)), പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിന്‍സ് (90) എന്നിവരാണ് വല കുലുക്കിയത്. നെതര്‍ലന്‍ഡ്‌സിനായി സാവി സിമോണ്‍സ് ഏഴാം മിനിറ്റില്‍ വലകുലുക്കി. ശക്തമായ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്
രണ്ടാം പകുതിയില്‍ ഓറഞ്ച് പട ഉണര്‍ന്നുകളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു. ഇരുടീമും കൊണ്ടും കൊടുത്തും മുന്നേറിയെങ്കിലും ഗോളടിക്കാനുള്ള അവസരങ്ങള്‍ കുറവായിരുന്നു.
81ാം മിനിറ്റില്‍ ഫില്‍ ഫോഡനെയും ഹാരി കെയ്‌നിനെയും കോച്ച് പിന്‍വലിച്ചു. പകരക്കാരനായി കോലി പാമറും ഒലി വാറ്റ്കിന്‍സുമെത്തി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ വാറ്റ്കിന്‍സ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി. ബോക്‌സിനുള്ളില്‍ പാസ് സ്വീകരിച്ച് വണ്‍ ടച്ചിന് ശേഷം ബോക്‌സിന്റെ വലതുമൂലയിലേക്ക് തൊടുത്ത ഷോട്ടിന് മുന്നില്‍ ഡച്ച് ഗോളി നിസ്സഹായനായി തീര്‍ന്നു.
"
https://www.facebook.com/Malayalivartha