ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഥമ ലെജന്‍ഡ്‌സ് ലോക ചാമ്പ്യന്‍ഷിപ്പ് ട്വന്റി20യില്‍ കിരീടം നേടി ഇന്ത്യ.... അഞ്ച് വിക്കറ്റിന് പാകിസ്താനെ തകര്‍ത്താണ് ഇന്ത്യയുടെ കിരീടം നേട്ടം
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഥമ ലെജന്‍ഡ്‌സ് ലോക ചാമ്പ്യന്‍ഷിപ്പ് ട്വന്റി20യില്‍ കിരീടം നേടി ഇന്ത്യ.... അഞ്ച് വിക്കറ്റിന് പാകിസ്താനെ തകര്‍ത്താണ് ഇന്ത്യയുടെ കിരീടം നേട്ടം
പാകിസ്താന്‍ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. അമ്പാട്ടി റായിഡുവിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ജയിച്ച് കയറിയത്. 30 പന്തിലാണ് റായിഡു അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇന്ത്യക്ക് വേണ്ടി യൂസഫ് പത്താന്‍ 30 റണ്‍സും ഗുര്‍കിറാത്ത് സിങ് മന്‍ 34 റണ്‍സുമെടുത്തു.
പാകിസ്താന്‍ ബൗളിങ് നിരയില്‍ അമീര്‍ യമാന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സയിദ് അജ്മല്‍, വഹാബ് റിയാസ്, ഷുഹൈബ് മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. അതേവേഗ തുടക്കമാണ് ഉത്തപ്പയും റായിഡുവും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്.
ഒടുവില്‍ 30 റണ്‍സെടുത്ത് യൂസഫ് പത്താന്‍ പുറത്താകുമ്പോഴേക്കും ഇന്ത്യ ജയമുറപ്പിച്ചിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 156 റണ്‍സെടുത്തത്. 41 റണ്‍സെടുത്ത ഷുഹൈബ് മാലിക്കാണ് അവരുടെ ടോപ് സ്‌കോററര്‍. കമ്രാന്‍ അക്മല്‍ 24 റണ്‍സും ?ഷുഹൈബ് മസൂദ് 21 റണ്‍സുമെടുത്തു. ഇന്ത്യക്കായി അനുരീത് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha