കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിക്ക് പരുക്ക്
കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിക്ക് പരുക്ക്. മത്സരത്തിന്റെ 66-ാം മിനിറ്റിലാണ് മെസിക്ക് പരുക്കേറ്റത്.
പരുക്കേറ്റു വീണ മെസി തിരികെ ഡഗ് ഔട്ടിലേക്ക് പോയി. കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ അര്‍ജന്റീനയും കൊളംബിയയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായി കഴിഞ്ഞില്ല . ഇതേത്തുടര്‍ന്ന് മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു.
അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന കൊളംബിയന്‍ ബോക്സിലെത്തി. സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.
തുടര്‍ന്ന് കൊളംബിയയും പ്രത്യാക്രമണം കടുപ്പിച്ചു. ആറാം മിനിറ്റില്‍ കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസിന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ കൈപ്പിടിയിലൊതുക്കി. ഏഴാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് പുറത്തുപോയി.
പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും മുന്നേറി. 66-ാം മിനിറ്റില്‍ പരിക്കേറ്റ നായകന്‍ മെസിക്ക് പകരം നിക്കോളാസ് ഗോണ്‍സാലസിനെ ഇറക്കി.
"
https://www.facebook.com/Malayalivartha