ഒളിമ്പിക്സ് വനിത ഫുട്ബാളില്‍ ബ്രസീലിന് തോല്‍വി....
ഒളിമ്പിക്സ് വനിത ഫുട്ബാളില്‍ ബ്രസീലിന് തോല്‍വി. ബ്രസീലിനെ അട്ടിമറിച്ച് ജപ്പാന്. ഇഞ്ചുറി ടൈമില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലായിരുന്നു ജപ്പാന്റെ ജയം.
ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ജപ്പാനും ബ്രസീലിനും തുല്യ പോയിന്റാണ് ഉള്ളത്. മൂന്ന് പോയിന്റുകളുമായി ജപ്പാനും ബ്രസീലും മൂന്നും നാലും സ്ഥാനങ്ങളിലാണ്. 56ാം മിനിറ്റില്‍ ജെനിഫെറിലൂടെ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്.
എന്നാല്‍, കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ നേടിയ രണ്ട് ഗോളുകളിലൂടെ ജപ്പാന് ബ്രസീലിനെ അട്ടിമറിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ കുമഗായി സാകി പെനാല്‍റ്റിയിലൂടെയാണ് ജപ്പാന്റെ സമനില ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ ഗോള്‍ വന്നതിന് പിന്നാലെ തന്നെ ജപ്പാന് രണ്ടാമതും ബ്രസീല്‍ പോസ്റ്റില്‍ നിറയൊഴിച്ചു.
തനികാവ മൊമോക്കോയുടെ വകയായിരുന്നു ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലെ ഗോള്‍. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും ജപ്പാന് പെനാല്‍റ്റി ലഭിച്ചിരുന്നുവെങ്കിലും അവര്‍ പാഴാക്കി.കഴിഞ്ഞ ദിവസം നടന്ന മറ്റ് മത്സരങ്ങളില്‍ സ്പെയിന് നൈജീരിയയേയും കൊളംബിയ ന്യൂസിലാന്‍ഡിനേയും തോല്‍പ്പിച്ചു. ഏതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ന്യൂസിലാന്‍ഡിനെ തോല്പിച്ച് കൊളംബിയ.
"
https://www.facebook.com/Malayalivartha