സ്വീഡിഷ് ഫുട്‌ബോള്‍ പരിശീലകനും ഇംഗ്ലണ്ടിന്റെ ആദ്യത്തെ വിദേശ കോച്ചുമായിരുന്ന സ്വെന്‍ഗോറന്‍ എറിക്‌സണ്‍ അന്തരിച്ചു... 76 വയസ്സായിരുന്നു
സ്വീഡിഷ് ഫുട്‌ബോള്‍ പരിശീലകനും ഇംഗ്ലണ്ടിന്റെ ആദ്യത്തെ വിദേശ കോച്ചുമായിരുന്ന സ്വെന്‍ഗോറന്‍ എറിക്‌സണ്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയില്‍ കഴിയുകയായിരുന്നു.
ഈവര്‍ഷം ജനുവരിയില്‍ അര്‍ബുദം ബാധിച്ച വിവരം എറിക്‌സണ്‍ അറിയിച്ചത്. മാസങ്ങളായി അര്‍ബുദ ചികിത്സയില്‍ കഴിയുകയായിരുന്നു. സ്വീഡനിലെ കാള്‍സ്റ്റഡ് ക്ലബ്ബിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ 2023ല്‍ കാള്‍സ്റ്റഡില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു.
മാഞ്ചെസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, റോമ തുടങ്ങി 12 ക്ലബ്ബുകളുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്നു സ്വെന്‍ ഗോറന്‍. ഇംഗ്ലണ്ട് ടീമിന്റെ ആദ്യ വിദേശ പരിശീലകനുമായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള അഞ്ചുവര്‍ഷക്കാലം ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ചിരുന്നു. 2002, 2006 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലെത്തിച്ചു. വിവിധ ടീമുകള്‍ക്കായി 18 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha