ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരെ 2-1ന്റെ ജയം നേടി ലിവര്‍പൂള്‍...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരെ 2-1ന്റെ ജയം നേടി ലിവര്‍പൂള്‍. ഇതോടെ പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയിലും ലിവര്‍പൂള്‍ ഒന്നാമതെത്തി. മത്സരത്തില്‍ ഇബ്രാഹിമ കൊണാറ്റെയുടെ ഹെഡറില്‍ നിന്ന് ലിവര്‍പൂളാണ് ആദ്യം വലകുലുക്കിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വോള്‍വ്സ് തിരിച്ചടിച്ചു. 56ാം മിനിറ്റില്‍ റയാന് എയ്റ്റ്-നൂറി പ്രതിരോധത്തിലെ പിഴവ് മുതലാക്കി സമനില പിടിക്കുകയായിരുന്നു. എന്നാല്‍, അഞ്ച് മിനിറ്റിനകം ലിവര്‍പൂള്‍ വീണ്ടും ലീഡ് നേടി.
59ാം മിനിറ്റില്‍ മുഹമ്മദ് സലാഹിലൂടെയായിരുന്നു ഗോള്‍. പെനാല്‍റ്റിയിലൂടെയായിരുന്നു സലാഹിന്റെ ഗോള്‍. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാമതെത്തി. ആറ് കളികളില്‍ നിന്നും അഞ്ച് ജയത്തോടെ 15 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. ആറ് കളികളില്‍ നിന്ന് നാല് ജയത്തോടെ 14 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. ആറ് കളികളില്‍ നിന്നും നാല് ജയത്തോടെ 14 പോയിന്റോടെ തന്നെ ആഴ്സണലാണ് മൂന്നാമത്. ചെല്‍സി, ആസ്റ്റണ്‍ വില്ല ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
"
https://www.facebook.com/Malayalivartha