യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സനല്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സനല്‍. കായ് ഹാവേര്‍ട്‌സിന്റെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയും ബുകായോ സാകോ ഫ്രീകിക്കിലൂടെയും നേടിയ ഗോളുകളാണ് ഗണ്ണേഴ്‌സിന് ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. കിട്ടിയ അവസരങ്ങള്‍ പി.എസ്.ജി നഷ്ടപ്പെടുത്തിയതും ആഴ്‌സനലിന് തുണയായി മാറി. 20-ാം മിനിറ്റിലാണ് ആഴ്‌സനലിനായി ഹാവേര്‍ട്‌സ് വല കുലുക്കിയത്. 15 മിനിറ്റിനു ശേഷം രണ്ടാം ഗോളും പിറന്നതോടെ ആദ്യ പകുതിയില്‍ ഗണ്ണേഴ്‌സ് ആധിപത്യം ഉറപ്പിച്ചു.
രണ്ടാം പകുതിയില്‍ പി.എസ്.ജി ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ നേടാനായില്ല. മത്സരത്തിലാകെ അവര്‍ പത്ത് ഷോട്ടുകളുതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ ആഴ്‌സനല്‍ പോയിന്റ് പട്ടികയില്‍ എട്ടാമതെത്തി. ആദ്യ മത്സരത്തില്‍ അവര്‍ സമനില നേടിയിരുന്നു. ഒരു ജയവും ഒരു തേല്‍വിയുമായി പി.എസ്.ജി 18-ാമതാണ്.
കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ഡോര്‍ട്മുണ്ട്, ബ്രെസ്റ്റ്, ലെവര്‍ക്യുസെന്‍ എന്നിവയാണ് ആദ്യ മൂന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍മിലാന്‍ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകള്‍. കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരങ്ങളില്‍ ബാഴ്‌സലോണ യങ് ബോയിസിനെതിരെയും (50), ലെവര്‍ക്യുസന്‍ മിലാനെതിരെയും (10), ഡോര്‍ട്മുണ്ട് സെല്‍റ്റികിനെതിരെയും (71) മാഞ്ചസ്റ്റര്‍ സിറ്റി ബ്രാറ്റിസ്ലാവക്കെതിരെയും (40), ഇന്റര്‍ മിലാന്‍ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെതിരെയും (40) ജയം സ്വന്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha