മത്സരം കളിക്കാന്‍ ബഗാന്‍ ടീം ഇറാനിലെത്തിയില്ല... ബഗാന്റെ എല്ലാ മത്സരങ്ങളും അസാധുവായതായി എ.എഫ്.സി
മത്സരം കളിക്കാന്‍ ബഗാന്‍ ടീം ഇറാനിലെത്തിയില്ല... എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ നിന്ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് പിന്മാറിയതായി സംഘാടകരായ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍. ഒക്ടോബര്‍ രണ്ടിന് ട്രാക്റ്റര്‍ എഫ്.സിക്കെതിരെ നടക്കേണ്ടിയിരുന്ന മത്സരം കളിക്കാന്‍ ബഗാന്‍ ടീം ഇറാനിലെത്തിയിരുന്നില്ല. വേദിയായ തബ്രിസില്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ബഗാന്റെ എല്ലാ മത്സരങ്ങളും അസാധുവായതായി എ.എഫ്.സി വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്താണ് ടീം ഇറാനിലേക്ക് പോവാതിരുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി യാത്ര റദ്ദാക്കണമെന്ന് ക്ലബിലെ 35ഓളം താരങ്ങള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇക്കാര്യം എ.എഫ്.സിയെ കത്തിലൂടെ അറിയിച്ചിരുന്നതായും ക്ലബ് വ്യക്തമാക്കി .
"
https://www.facebook.com/Malayalivartha