സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ട് ഇംഗ്ലണ്ട്... ഫ്രാന്‍സിന് മിന്നുന്ന ജയം
നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗ്രീസ്. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് മിന്നുന്ന ജയം നേടി. ഇസ്രയേലിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്.
തുടര്‍ച്ചയായി ജയങ്ങള്‍ നേടി കൊടുത്ത് ഇംഗ്ലണ്ടിനെ വിജയപാതയിലേക്ക് നയിച്ച ഇടക്കാല കോച്ച് ലീ കാര്‍സ്ലിക്ക് തോല്‍വി തിരിച്ചടിയായി.പരിക്കേറ്റ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ അഭാവത്തില്‍ അംഗീകൃത സ്‌ട്രൈക്കറില്ലാതെ ഒരു ടീമിനെ ഇറക്കാന്‍ കാര്‍സ്ലി കാണിച്ച ധൈര്യം വിമര്‍ശനം ക്ഷണിച്ചുവരുത്തി.
ആക്രണശൈലിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. എന്നാല്‍ പ്രതിരോധനിരയില്‍ ഉറച്ചുനിന്ന ഗ്രീസ് കിട്ടിയ അവസരം പാഴാക്കാതിരുന്നതാണ് വിജയത്തില്‍ പ്രതിഫലിച്ചത്. 49-ാം മിനിറ്റില്‍ വാംഗെലിസ് പാവ്‌ലിഡിസ് ആണ് ഗ്രീസിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ജൂഡ് ബെല്ലിംഗ്ഹാമിലൂടെ 87-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില പിടിച്ചു. എന്നാല്‍ ഈ ആശ്വാസം അധികസമയം നീണ്ടുനിന്നില്ല.
മറ്റൊരു മത്സരത്തില്‍ കിലിയന്‍ എംബാപ്പെയുടെ അഭാവവും അന്റോയിന്‍ ഗ്രീസ്മാന്റെ ഫ്രാന്‍സിനെ തളര്‍ത്തിയില്ല. ഇസ്രായേലിനെ 4-1ന് അനായാസമായി ഫ്രാന്‍സ് കീഴടക്കി.
https://www.facebook.com/Malayalivartha