അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളിന് കീഴടങ്ങി റയല്‍
അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളിന് കീഴടങ്ങി റയല്‍. അലക്‌സാന്‍ട്രോ റെമിറോയും ഗോര്‍ക്ക ഗുരുസെറ്റയുമാണ് ഗോള്‍ കണ്ടെത്തിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിനായി ആശ്വാസ ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ അവസരങ്ങളേറെ ഉണ്ടായിട്ടും ഗോളടിക്കാനാകാത്തത് റയലിന് വിനയായി. 13ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ ബില്‍ബാവോയുടെ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ ബില്‍ബാവോ ലീഡെടുത്തു (10). ഇടതുവിങ്ങില്‍ നിന്നും ഇനാക്കി വില്യംസ് നല്‍കിയ ലോങ് ക്രോസ് ഗോള്‍ കീപ്പറുടെ കൈകളില്‍ തട്ടിതെറിച്ചപ്പോള്‍ അലക്‌സാന്‍ട്രോ റെമീറോ സമര്‍ത്ഥമായി വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കളിയിലേക്ക് തിരിച്ചുവരാനുള്ള റയലിന് 66ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി വീണ് കിട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. അന്റോണിയോ റൂഡിഗറിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം എംബാപ്പെ കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഗോള്‍ കീപ്പറുടെ കൈകളിലേക്ക് അടിച്ചുകൊടുത്തു.
എന്നാല്‍, 78ാം മിനിറ്റില്‍ റയല്‍ സമനില ഗോള്‍ കണ്ടെത്തി. എംബാപ്പെയുടെ ലോങ് റെഞ്ചര്‍ തട്ടിതെറിപ്പിച്ച ബില്‍ബാവോ ഗോള്‍കീപ്പറുടെ കൈകളില്‍ നിന്ന് പന്ത് റാഞ്ചി ജൂഡ് ബെല്ലിങ്ഹാം വലയിലെത്തിച്ചു(11). പക്ഷേ റയലിന്റെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. രണ്ട് മിനിറ്റിനകം ബില്‍ബാവോ വീണ്ടും ലീഡെടുത്തു. റയലിന്റെ പ്രതിരോധ പിഴവില്‍ ഗോര്‍ക്ക ഗുരുസെറ്റയാണ് ഗോള്‍ നേടിയത് (21).
https://www.facebook.com/Malayalivartha