സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ജയത്തോടെ തുടങ്ങി കേരളം.. .ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തി കേരളം
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ജയത്തോടെ തുടങ്ങി കേരളം.. .ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തി കേരളം
മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സല്‍, നസീബ് റഹ്മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി വലകുലുക്കിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കേരളത്തിന്റെ വലകുലുക്കി ഗോവ ഞെട്ടിച്ചു.
ആദ്യ പകുതിയില്‍ മൂന്നെണ്ണം തിരിച്ചടിച്ചാണ് കേരളം ഇതിന് മറുപടി നല്‍കിയത്. 15ാം മിനിറ്റില്‍ മുഹമ്മദ് റിയാസിന്റെ ഗോളിലൂടെയാണ് കേരളം ഒപ്പമെത്തിയത്. പിന്നാലെ 27ാം മിനിറ്റില്‍ മുഹമ്മദ് അജ്സലും 33ാം മിനിറ്റില്‍ നസീബ് റഹ്മാനും കേരളത്തിനായി വലകുലുക്കി. 3-1 എന്ന സ്‌കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്.രണ്ടാം പകുതിയില്‍ 69ാം മിനിറ്റില്‍ ക്രിസ്റ്റി ഡേവിസും സ്‌കോര്‍ ചെയ്തതോടെ കേരളത്തിന്റെ ലീഡ് മൂന്നായി. 78, 86 മിനിറ്റുകളില്‍ ഗോള്‍ മടക്കി ഗോവ തോല്‍വിഭാരം കുറച്ചു. അവസാന മിനിറ്റുകളില്‍ സമനില പിടിക്കാനുള്ള ഗോവയുടെ നീക്കങ്ങള്‍ കോട്ട കെട്ടി കേരളം തടയുകയായിരുന്നു.
യോഗ്യതാ റൗണ്ടിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞതവണ ഗോവയോട് കേരളം പരാജയപ്പെട്ടിരുന്നു. റണ്ണേഴ്‌സപ്പ് എന്ന നിലയില്‍ ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ടാണ് ഗോവയുടെ വരവ്.
"
https://www.facebook.com/Malayalivartha