സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും
കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. ആവേശപ്പോരാട്ടത്തില്‍ 5-1നാണ് കേരളം മണിപ്പൂരിനെ തോല്‍പ്പിച്ചത്. കേരളത്തിനായി പകരക്കാരന്‍ താരം മുഹമ്മദ് റോഷല്‍ ഹാട്രിക് നേടി. 73, 88, 90+4 മിനിറ്റുകളിലായിരുന്നു മുഹമ്മദ് റോഷലിന്റെ ഹാട്രിക് ഗോളുകള്‍.
കേരളത്തിന്റെ മറ്റു ഗോളുകള്‍ നസീബ് റഹ്മാന്‍ (22-ാം മിനിറ്റ്), മുഹമ്മദ് അജ്‌സല്‍ (45+1) എന്നിവര്‍ നേടി. മണിപ്പൂരിന്റെ ആശ്വാസഗോള്‍ പെനല്‍റ്റിയില്‍നിന്ന് ഷുന്‍ജന്തന്‍ റഗൂയ് (30-ാം മിനിറ്റ്) നേടി. ആദ്യ പകുതിയില്‍ കേരളം 2-1ന് മുന്നിലായിരുന്നു.
ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കേരളം കരുത്തരായ ബംഗാളിനെ നേരിടും. ഉച്ചയ്ക്കു നടന്ന ആദ്യ സെമിയില്‍ റോബി ഹന്‍സ്ഡയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ സര്‍വീസസിനെ വീഴ്ത്തിയാണ് ബംഗാള്‍ ഫൈനലില്‍ കടന്നത്. 4-2നാണ് ബംഗാളിന്റെ വിജയം. റോബി ഹന്‍സ് ഡയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
https://www.facebook.com/Malayalivartha