പഞ്ചാബ് എഫ്‌സിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിലെ അഞ്ചാം ജയം സ്വന്തമാക്കി
പഞ്ചാബ് എഫ്‌സിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിലെ അഞ്ചാം ജയം സ്വന്തമാക്കി. രണ്ട് ചുവപ്പ് കാര്‍ഡുകളുടെ നാടകീയതയും ഡല്‍ഹിയിലെ അതി ശൈത്യവും ഒന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയത്തിനു തടസമായില്ല. നോഹ് സദൂയിയാണ് വിജയ ഗോളിനു അവകാശി.
ഒന്നാം പകുതിയില്‍ ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനു രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് രണ്ട് താരങ്ങളെ നഷ്ടമായിരുന്നു.
ഒമ്പതു പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്‌സ് ജയം കൈവിട്ടില്ല. 42ാം മിനിറ്റില്‍ സദൂയിയെ പഞ്ചാബ് താരം സുരേഷ് മെയ്‌തെയ് ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയാണ് ഗോളായി മാറിയത്. കിക്കെടുത്തതും സദൂയി തന്നെ. താരത്തിന്റെ ഷോട്ട് സുരക്ഷിതമായി വലയിലെത്തി. രണ്ടാം പകുതിയില്‍ പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ ചങ്കിടിപ്പേറ്റുന്ന സംഭവങ്ങളാണ് ഗ്രൗണ്ടിലുള്ളത്.
57ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍കിചാണ് ചുവപ്പ് കാര്‍ഡ് കണ്ട്് ആദ്യം പുറത്തായത്. പഞ്ചാബിന്റെ മലയാളി താരം ലിയോണ്‍ അദസ്റ്റിനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. 74ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനെ തന്നെ അപകടകരമായി ഫൗള്‍ ചെയ്തതിനു ബ്ലാസ്റ്റേഴ്‌സിന്റെ അയ്ബന്‍ബ ഡോലിങും ചുവപ്പ് വാങ്ങുകയായിരുന്നു.
അവസാന 16 മിനിറ്റുകളും ഇഞ്ച്വറി ടൈമായ 7 മിനിറ്റും ഗോള്‍ വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ് അതിജീവിച്ചു.
"
https://www.facebook.com/Malayalivartha