യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തുവിട്ട് റയല്‍ മഡ്രിഡ്....

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തുവിട്ട് റയല്‍ മഡ്രിഡ്. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ ഹാട്രിക്കിന്റെ കരുത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ മഡ്രിഡിന്റെ ജയം. ആദ്യ പാദത്തില്‍ 3-2ന് റയല്‍ വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 6-3ന് റയല്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. തോല്‍വിയോടെ സിറ്റി പുറത്താകുകയും ചെയ്തു.
വാശിയേറിയ മത്സരത്തിന്റെ നാലാം മിനുറ്റില്‍ തന്നെ വലകുലുക്കി എംബാപ്പെ ഗോള്‍ വേട്ടക്ക് ആരംഭം കുറിച്ചു. റൗള്‍ അസെന്‍സിയോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. 33ആം മിനുറ്റില്‍ വീണ്ടും ഗോള്‍. റോഡ്രിഗോ നല്‍കിയ പാസ് സ്വീകരിച്ച് എംബാപ്പെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ റയല്‍ 2-0ന് മുന്നിലാണ്. 61ാം മിനുറ്റില്‍ തകര്‍പ്പന്‍ ഗോളോടെ എംബാപ്പെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആശ്വാസ ഗോള്‍ പിറന്നത്. നിക്കോ ഗോണ്‍സാലസാണ് സിറ്റിക്കായി ഗോള്‍ കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha