ലാലീഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബാഴ്‌സലോണ...

ലാലീഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബാഴ്‌സലോണ. റയല്‍ സോസിഡാഡിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്‌സലോണയുടെ തേരോട്ടം. നിലവില്‍ 57 പോയിന്റാണ് ബാഴ്‌സക്കുള്ളത്. സ്വന്തം തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തില്‍ ജെറാഡ് മാര്‍ട്ടിന്‍ (25), മാര്‍ക്ക് കസേഡോ (29), റൊണാള്‍ഡോ അരാഹോ (56), റോബെര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (60) എന്നിവരാണ് കാറ്റാലന്‍ പടക്ക് വേണ്ടി വലകുലുക്കിയത്.
17-ാമത്തെ മിനിറ്റില്‍ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോന്‍ഡോ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയത് മത്സരത്തില്‍ നിര്‍ണായകമായി. ബാഴ്‌സ താരം ഡാനി ഓല്‍മോയെ വീഴ്ത്തിയതിനാണ് അദ്ദേഹത്തിന് ചുവപ്പുകാര്‍ഡ് കിട്ടിയത്. ക്ലത്തില്‍ ആളെണ്ണത്തില്‍ മേല്‍ക്കൈ ലഭിച്ചത് ബാഴ്‌സലോണക്ക് കളി എളുപ്പമാക്കി. 25-ാം മിനിറ്റില്‍ ജെറാര്‍ഡ് മാര്‍ട്ടിന്‍ തന്റെ കരിയറിലെ ആദ്യ ഗോള്‍ നേടിയതോടെ ബാഴ്‌സ ലീഡ് നേടി.
പിന്നാലെ കസാഡോയും ടീമിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോള്‍ നേടിയതോടെ ഇടവേളക്ക് മുമ്പുതന്നെ ബാഴ്‌സ രണ്ട് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ റൊണാള്‍ഡ് അറോഹോ ലീഡ് ഉയര്‍ത്തി.
പിന്നീട് ലെവന്‍ഡോസ്‌കി സമര്‍ഥമായ ഫിനിഷിലൂടെ വിജയം ഉറപ്പിച്ചു. ലെവന്‍ഡോസ്‌കി ഇതോടെ തന്റെ സീസണിലെ ഗോളുകളുടെ എണ്ണം 21 ആയി ഉയര്‍ത്തി.26 മത്സരങ്ങളില്‍ നിന്നുമാണ് ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് 57 പോയന്റുള്ളത്. രണ്ടാമതുള്ള അത്‌ലറ്റികോ മഡ്രിഡിന് 56 പോയന്റും മൂന്നാമതുള്ള റയല്‍ മഡ്രിഡിന് 54 പോയന്റുമാണുള്ളത്.
"
https://www.facebook.com/Malayalivartha