സ്പാനിഷ് ഫുട്ബോള്‍ ലീഗിയല്‍ അത്ലറ്റിക്കോ മാഡ്രിഡിനെ 4-2 വീഴ്ത്തി ബാഴ്സലോണയ്ക്ക് വിജയം...

സ്പാനിഷ് ഫുട്ബോള്‍ ലീഗിയല്‍ അത്ലറ്റിക്കോ മാഡ്രിഡിനെ 4-2 വീഴ്ത്തി ബാഴ്സലോണയ്ക്ക് വിജയം. കളിയുടെ 72 മിനിറ്റുവരെ രണ്ടു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ബാഴ്സയുടെ തിരിച്ചുവരവ്. ഇതോടെ ലാ ലിഗയിലെ ഒന്നാം സ്ഥാനവും ടീം തിരിച്ചുപിടിക്കുകയും ചെയ്തു.
ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നാം പകുതിയുടെ അവസാനമാണ് ആദ്യഗോള്‍പിറന്നത്.
45-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെയാണ് അത്ലറ്റിക്കോ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ ബാഴ്സ തിരിച്ചടിക്കാനായി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ 70-ാം മിനിറ്റില്‍ അലക്സാണ്ടര്‍ സോര്‍ലോത്തിലൂടെ അത്ലറ്റിക്കോ ലീഡ് ഉയര്‍ത്തി. എന്നാല്‍ 72-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയിലൂടെ ബാഴ്സ തിരിച്ചടി തുടങ്ങി.
ആറു മിനിറ്റ് പിന്നിടുമ്പോഴേക്കും 78-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്സ സമനില പിടിക്കുകയായിരുന്നു. കളിയുടെ അധികസമയത്ത് 92-ാം മിനിറ്റില്‍ യുവതാരം ലമീന്‍ യമാല്‍ ടീമിന് വിജയഗോള്‍ സമ്മാനിച്ചു. കളിതീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ 98-ാം മിനിറ്റില്‍ ടോറസ് രണ്ടാം ഗോളുമായി ടീമിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha