യുവേഫ നേഷന്‍സ് ലീഗ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ഇന്ന് ...

യുവേഫ നേഷന്‍സ് ലീഗ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ഹോളണ്ട് സ്പെയിനെയും ഇറ്റലി ജര്‍മനിയെയും ക്രൊയേഷ്യ ഫ്രാന്‍സിനെയും ഡെന്മാര്‍ക്ക് പോര്‍ചുഗലിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം നടക്കുക. ഹോളണ്ട് സ്വന്തം തട്ടകത്തിലാണ് കരുത്തരായ സ്‌പെയിനെ നേരിടുന്നത്.
കഴിഞ്ഞ അഞ്ച് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഡച്ചുകാര്‍ കളത്തിലിറങ്ങുന്നത്. 2014 ലെ ലോകകപ്പില്‍ 5-1 നു തോല്‍പ്പിച്ചതാണ് ഡച്ചുകാരുടെ ഏറ്റവും മികച്ച ജയം.
ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് നെതര്‍ലന്‍ഡ് ക്വാര്‍ട്ടറിലെത്തുന്നത്. സ്‌പെയിന്‍ തോല്‍വിയറിയാതെ ഒന്നാം സ്ഥാനക്കാരായും. മിലാനിലെ സാന്‍ സിറോയിലാണ് മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിയും ജര്‍മനിയും തമ്മില്‍ ഏറ്റുമുട്ടുന്നത്.
അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയിച്ച ജര്‍മനിക്കാണു മുന്‍തൂക്കമുള്ളത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യമാണു പോര്‍ചുഗലിന്റെ കരുത്ത്.
"
https://www.facebook.com/Malayalivartha