ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും

ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തുന്നതില്‍ നിര്‍ണായക നീക്കവുമായി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍. ടീമിന്റെ ഇന്ത്യയിലെയും സിംഗപ്പൂരിലെയും മാര്‍ക്കറ്റിംഗ് പരിപാടികളുടെ സ്‌പോണ്‍സറായി അന്താരാഷ്ട്ര ബാങ്കിംഗ് ശൃംഖലയായ എച്ച്.എസ്.ബി.സിയുമായി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ (എ.എഫ്.എ) കരാര്‍ ഒപ്പിട്ടു.
ഒക്ടോബറില്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം ഇന്ത്യയില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് എ.എഫ്.എ തലവന്‍ ക്‌ളോഡിയോ ടാപ്പിയ അറിയിച്ചു.
അര്‍ജന്റീനയ്ക്ക് കേരളത്തില്‍ വേദിയൊരുക്കാനായി സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമമാണ് വിജയത്തിലേക്ക് എത്തുന്നത്.
അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി നേരിട്ടും ഓണ്‍ലൈനായും മന്ത്രി പലതവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും കിട്ടിയിരുന്നു. എ.എഫ്.എയും ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ മത്സരവേദിയും തീയതിയും പ്രഖ്യാപിക്കുകയുള്ളൂ. .
"
https://www.facebook.com/Malayalivartha