കേരള ബ്ലാസ്റ്റേഴ്സിന്റെ വേദിയായി കോഴിക്കോടും....

കേരള ബ്ലാസ്റ്റേഴ്സിന്റെ വേദിയായി കോഴിക്കോടും. ഐഎസ്എല്‍ ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിന്റെ പകുതിയോളം മത്സരങ്ങള്‍ കോഴിക്കോട് നടത്താനുള്ള നടപടി ആരംഭിച്ചതായി ക്ലബ് സിഇഒ അബിക് ചാറ്റര്‍ജി പറഞ്ഞു.
ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ വിജയകരമായി. അന്തിമ തീരുമാനം ഉടനുണ്ടാകും. കൊച്ചി തന്നെയായിരിക്കും പ്രധാന വേദി. ആരാധകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് കോഴിക്കോടിനെയും വേദിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനം ടീമിന്റെ ആരാധക പിന്തുണയ്ക്ക് വലിയ കോട്ടംവരുത്തിയിരുന്നു. ക്ലബ് മാനേജ്മെന്റും കാണികളുടെ കൂട്ടായ്മാ ഗ്രൂപ്പും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി.
ബഹിഷ്‌കരണങ്ങള്‍ നടന്നു. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരില്‍ വലിയൊരു ഭാഗം മലബാറില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോഴിക്കോടിനെ രണ്ടാമതൊരു വേദിയായി പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha