ഐ.എസ്.എല്‍ രണ്ടാംപാദ സെമിയില്‍ ഇന്ന് ബംഗളൂരു- ഗോവ മത്സരം

ഐ.എസ്.എല്‍ രണ്ടാംപാദ സെമിയില്‍ ഇന്ന് എഫ്.സി ഗോവക്ക് കടുപ്പമേറിയ പോരാട്ടം. ആദ്യപാദത്തില്‍ 2-0ന് ജയിച്ചുവരുന്ന ബംഗളൂരു എഫ്.സിയാണ് ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ആതിഥേയരുടെ എതിരാളികള്‍. തോറ്റാല്‍ പുറേത്തക്കുള്ള വഴിയായതിനാല്‍ മനേലോ മാര്‍ക്വേസിന്റെ ടീമിന് തിരിച്ചുവരവിന് അവസാന അവസരമാണ്.
2015ല്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ആദ്യ പാദം തോറ്റശേഷം രണ്ടാം പാദം ജയിച്ച ചരിത്രം ഗോവക്കുണ്ട്. ഗോള്‍കീപ്പര്‍ റിത്വിക് തിവാരി സീസണില്‍ ആകെ ഏഴ് കളികളില്‍ ഗോള്‍ വഴങ്ങിയിട്ടില്ല. 51 സേവുകളും നടത്തി. സ്പാനിഷ് താരം ഐകര്‍ ഗൗറോക്‌സേനയുടെ സ്‌ട്രൈക്കിങ് മികവിലാണ് ഗോവയുടെ ഗോളടി പ്രതീക്ഷ.
ആദ്യപാദത്തില്‍ ബംഗളൂരു പ്രതിരോധം ഐകറിനെ കൃത്യമായി പൂട്ടിയിരുന്നു.ഇന്ന് ഏക സ്‌ട്രൈക്കറായി ഐകറിനെ മുന്നിലിറക്കും. 4-2-3-1 എന്ന കളിശൈലിയാവും ഗോവയുടേത്. ആകാശ് സാങ്‌വാനും വെറ്ററന്‍ താരം സന്ദേശ് ജിങ്കാനും ഒഡെയ് ഒനഇന്ത്യയും ബോറിസ് സിങ്ങും പ്രതിരോധത്തില്‍ കളിക്കും.
കാള്‍ മക്ഹ്യുവും സാഹില്‍ തവോറയും മിഡ്ഫീല്‍ഡിനും പ്രതിരോധത്തിനും ഇടയിലെ കണ്ണികളാവും. ബ്രിസണ്‍ ഫെര്‍ണാണ്ടസ്, ബോര്‍യ ഹെരേര, ഉദാന്ത സിങ് എന്നിവര്‍ മിഡ്ഫീല്‍ഡിലുണ്ടാകും. അവസാന രണ്ട് ഹോം മത്സരത്തിലും ബംഗളൂരുവിനെ ഗോവ തോല്‍പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ഐ.എസ്.എല്‍ പ്ലേഓഫിലും ടീമിന് തോല്‍വിയായിരുന്നു ഫലം.
https://www.facebook.com/Malayalivartha