സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍... ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍ മയാമി കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് സെമിയില്‍

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍ ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമി കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് സെമിയില്‍. രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോസ് ആഞ്ജലസ് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് മയാമി സെമി ഉറപ്പിച്ചത്. ഇരുപാദങ്ങളിലുമായി 3-2നാണ് മയാമിയുടെ ജയം.
ആദ്യ പാദത്തിലെ ഒരു ഗോള്‍ തോല്‍വിയടക്കം രണ്ടു ഗോളിനു പിന്നില്‍പോയശേഷമാണ് മയാമിയുടെ ഗംഭീര തിരിച്ചുവരവ്. ഫെഡറികോ റെഡോന്‍ഡോയാണ് മയാമിയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ആരോണ്‍ ലോങ്ങിന്റെ വകയായിരുന്നു ലോസ് ആഞ്ജലസിന്റെ ആശ്വാസ ഗോള്‍. വാന്‍കോവര്‍ വൈറ്റ്കാപ്‌സ്-പ്യൂമാസ് മത്സരത്തിലെ വിജയികളെയാണ് സെമിയില്‍ മെസ്സിയും സംഘവും നേരിടുക.
മത്സരത്തിന്റെ 10ാം മിനിറ്റില്‍ തന്നെ മയാമിയെ ഞെട്ടിച്ച് ആരോണ്‍ ലോങ്ങിലൂടെ ലോസ് ആഞ്ജലസ് ലീഡെടുത്തു. ഇതോടെ അഗ്രഗേറ്റ് സ്‌കോര്‍ 2-0.35ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി ഒരു ഗോള്‍ മടക്കി. അധികം വൈകാതെ ഒരു ഫ്രീകിക്കിലൂടെ മെസ്സി വലകുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. വിസിലിനു മുമ്പ് കിക്കെടുത്തതാണ് താരത്തിന് വിനയായത്. എതിര്‍ താരങ്ങള്‍ പരാതിയുമായി എത്തിയതോടെ റഫറി ഗോള്‍ നിഷേധിച്ചു.
61ാം മിനിറ്റില്‍ റെഡോന്‍ഡോയുടെ ഗോളിലൂടെ മയാമി ഇരുപാദങ്ങളിലുമായി ഒപ്പമെത്തി. 67ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റിലൂടെ ലൂയിസ് സുവാരസ് പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പില്‍ കുരുങ്ങി. 82ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി മയാമിക്ക് ജയവും സെമിയും ഉറപ്പാക്കി.
" f
https://www.facebook.com/Malayalivartha