റയല്‍ മഡ്രിഡ്- ആഴ്‌സനല്‍, ഇന്റര്‍ മിലാന്‍ -ബയേണ്‍ മ്യൂണിക് മത്സരങ്ങള്‍ ഇന്ന്

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ തേടി ഇന്ന് കരുത്തര്‍ നേര്‍ക്കുനേര്‍. റയല്‍ മഡ്രിഡ്- ആഴ്‌സനല്‍, ഇന്റര്‍ മിലാന്‍ -ബയേണ്‍ മ്യൂണിക് മത്സരങ്ങള്‍ ഇന്നു നടക്കും.
ആഴ്സനലിനെ നേരിടുന്ന സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നേരിടുന്ന റയലിന് സെമിയിലെത്തണമെങ്കില്‍ 4-0ത്തിന് ജയിക്കണം.ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ആഴ്‌സനല്‍ നിലവിലെ ചാമ്പ്യന്‍മാരെ മൂന്ന്ഗോളിനാണ് കീഴടക്കിയത്.
തിരിച്ചുവരവിന്റെ രാജാക്കന്മാരായ റയല്‍ സ്വന്തം തട്ടകത്തില്‍ തങ്ങളെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്റര്‍ മിലാന്‍ തങ്ങളുടെ മൈതാനത്ത് ബയേണുമായും ഏറ്റുമുട്ടും. ഇന്റര്‍ ആദ്യപാദം 2-1ന് ജയിച്ചിട്ടുണ്ടായിരുന്നു
https://www.facebook.com/Malayalivartha