ലാ ലിഗയില്‍ വിജയം തുടര്‍ന്ന് ബാഴ്‌സലോണ....

ലാ ലിഗയില്‍ വിജയം തുടര്‍ന്ന് ബാഴ്‌സലോണ. ഇഞ്ചുറിടൈമില്‍ നേടിയ ഗോളിലാണ് കറ്റാലന്‍ പട സെല്‍റ്റ വിഗോയെ 4-3ന് തകര്‍ത്തത്. 3-1ന് പിന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇതോടെ 32 മത്സരത്തില്‍ നിന്ന് ബാഴ്‌സയ്ക്ക് 72 പോയന്റായി. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 31 മത്സരത്തില്‍ നിന്ന് 66 പോയന്റാണുള്ളത്.
കളിയുടെ ആരംഭത്തില്‍ 12-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ ലീഡ് നേടി. എന്നാല്‍ 15-ാം മിനിറ്റില്‍ ബോര്‍ജ ഇഗ്ലേസിയാസിലൂടെ സെല്‍റ്റ വിഗോ സമനില പിടിക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി ബോര്‍ജ ഇഗ്ലേസിയാസ് (52', 62') ഹാട്രികുമായി തിളങ്ങിയതോടെ സെല്‍റ്റ 3-1ന് മുന്നിലായി. 64ാം മിനിറ്റില്‍ ഡാനിയല്‍ ഒല്‍മോയും 68-ാം മിനിറ്റില്‍ റാഫിഞ്ഞയും ഗോള്‍ നേടി ബാഴ്‌സയെ ഒപ്പമെത്തിച്ചു.
മത്സരം സമനിലയാകുമെന്ന ഘട്ടത്തില്‍ 90+8-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റാഫിഞ്ഞ ലക്ഷ്യത്തിച്ചാണ് ബാഴ്‌സ തകര്‍പ്പന്‍ ജയം നേടിയത്.
അതേസമയം ലാ ലിഗയില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ലാസ് പാല്‍മാസ് അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചു. കളിയുടെ അവസാന നിമിഷം 90+3-ാം മിനിറ്റില്‍ ജാവി മുനോസ് നേടിയ ഗോളാണ് പാല്‍മാസിന് വിജയമൊരുക്കിയത്.
"
https://www.facebook.com/Malayalivartha