ഫൈനല്‍ തേടി ബാഴ്സലോണയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍...

ആശങ്കയോടെ.... ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ തേടി ബാഴ്സലോണയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍. ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.30നാണ് ആദ്യപാദ സെമി.
ആറുവര്‍ഷത്തിനുശേഷം അവസാന നാലില്‍ ഇടംപിടിച്ച ബാഴ്സ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 5-3ന് വീഴ്ത്തി. കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 4-3ന് മറികടന്നാണ് ഇന്ററിന്റെ വരവ്. ഫാന്‍സി ഫ്‌ലിക്കെന്ന ജര്‍മന്‍ പരിശീലകന് കീഴില്‍ ഈ സീസണില്‍ തകര്‍പ്പന്‍ കളിയാണ് ബാഴ്സയുടേത്.
സ്ഥിരതയോടെ ആക്രമണ ഫുട്ബോള്‍ കളിച്ചു. മൂന്ന് ട്രോഫികളാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത എതിരാളിയായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് കിങ്സ് കപ്പ് നേടിക്കഴിഞ്ഞു.
സ്പാനിഷ് ലീഗില്‍ അഞ്ച് കളി ശേഷിക്കെ നാല് പോയിന്റിന് മുന്നിലാണ്. ചാമ്പ്യന്‍സ് ലീഗിലാണ് അടുത്ത നോട്ടം. റഫീന്യ-ലമീന്‍ യമാല്‍-റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ത്രയമാണ് കരുത്ത്.
"
https://www.facebook.com/Malayalivartha