യൂറോപിയന്‍ അങ്കം;ആദ്യപാദ സെമി ഇന്നുമുതല്‍
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമി മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇന്ന് മാഞ്ചെസ്‌റ്റെര്‍ സിറ്റി റയല്‍ മാഡ്രിഡിനെയും നാളെ അത്തലറ്റിക്കൊ മാഡ്രിഡ് ബയണ്ണ്‍ മ്യുണിക്കിനെയും നേരിടും. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റെഡിയത്തില്‍ വെച്ചാണ് ഇന്നത്തെ മത്സരം. പതിനൊന്നാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് റയല്‍ അങ്കത്തിനിറങ്ങുന്നത്. എന്നാല്‍ സിറ്റിക്കാകട്ടെ ചാമ്പ്യന്‍സ് ലീഗ് കിരീടം കിട്ടാക്കനിയാണ്.ക്വാര്‍ട്ടര്‍ കടക്കുന്നത് ഇതാദ്യമായി. സ്പാനിഷ് ലീഗിലെ തിരിച്ചടികള്‍ക്ക് ശേഷം വീണ്ടും അപാര ഫോമിലേക്ക് തിരിച്ചു വന്നതിന്റെ ആത്മവിശ്വാസവുമായാണ് സിദാന്റെ ശിഷ്യന്മാര്‍ പോരിനിറങ്ങുന്നത്.മറുവശത്താകട്ടെ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി യെ മലര്‍ത്തിയടിച്ചും പ്രിമീയര്‍ ലീഗിലെ അവസാന മത്സരം വമ്പന്‍ ജയത്തോടെ ആഘോഷിച്ചുമാണ് മഞ്ചെസ്‌റ്റെറിലെ പുത്തന്പണക്കാര്‍ ശക്തരായ റയലിനെ നേരിടുന്നത്. മാത്രവുമല്ല വൈകാരികമായ ചില നിമിഷങ്ങള്‍ക്കും ഈ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ വേദിയാകുന്നു.കാരണം,സിറ്റി മാനേജര്‍ പെല്ലെഗ്രിനിയുടെ സിറ്റിയോട് കൂടിയുള്ള അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആണിത്. സീസണ്‍ അവസാനിക്കുന്നതോടെ ബയണിന്റെ കോച്ച് പെപ് ഗാര്‍ഡിയോള സിറ്റിയുടെ പുതിയ മാനേജര്‍ ആകും.അതിനാല്‍ തന്നെ തങ്ങളുടെ 'ബോസ്സിന്' കിരീടം നേടിക്കൊടുക്കുക എന്നത് സിറ്റി കളിക്കാരുടെ സ്വപ്നമായിരിക്കും എന്നതില്‍ സംശയമില്ല.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12:15 നാണ് മത്സരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha