ലെസ്‌റ്റെര്‍ കന്നിക്കിരീടം നേടി
അങ്ങനെ ലെസ്‌റ്റെര്‍ സിറ്റി ക്ലബ്ബിന്റെ 132 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ക്ലോഡിയോ റെനേരിയുടെ ശിഷ്യന്മാര്‍ തങ്ങളുടെ അലമാരയിലാക്കി. പണക്കൊഴുപ്പിനും താരപ്പൊലിമയ്ക്കും മുകളില്‍ കഠിനാദ്ധ്വാനത്തിനു ഫലം ലഭിക്കും എന്ന് ടീമൊന്നായി ലോകത്തിനു മുന്നില്‍ തെളിയിച്ചിരിക്കുന്നു. ഞായറാഴ്ച്ച മാഞ്ചെസ്സ്‌റ്റെര്‍ യുണൈട്ടടുമായി സമനില പാലിച്ചതിനു ശേഷം ഇന്ന് പുലര്‍ച്ചെ ടോട്ടെന്ഹാം ചെല്‍സിയുമായി സമനില ആയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രം വഴിമാറി. രണ്ട് ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് ടോട്ടെന്ഹാം സമനില വഴങ്ങിയത്. ലെസ്‌റ്റെര്‍ സിറ്റി മുന്നേറ്റ നിരക്കാരന്‍ ജേമി വാര്‍ഡിയുടെ വീട്ടിലിരുന്നാണ് ലെസ്‌റ്റെര്‍ താരങ്ങള്‍ ടോട്ടെന്ഹാംചെല്‍സി മത്സരം വീക്ഷിച്ചത്. കിരീടം നേടാന്‍ അയ്യായിരത്തില്‍ വെറും ഒരു ശതമാനം മാത്രമാണ് പ്രവചനങ്ങളില്‍ ലെസ്‌റ്റെറിനു ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കികൊണ്ട് സീസണിന്റെ പകുതി ആയപ്പോള്‍ തന്നെ ലെസ്‌റ്റെര്‍ പിടിമുറുക്കിയിരുന്നു. വരുന്ന വാരം കിംഗ് പവര്‍ സ്‌റ്റേഡിയത്തില്‍ എവെര്‍ട്ടനുമായാണ് ലെസ്റ്ററിന്റെ അടുത്ത മത്സരം. അന്ന് ആഘോഷത്തിനായി ലെസ്‌റ്റെര്‍ ആരാധകര്‍ തയ്യാറെടുത്ത് കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha