സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് ഇന്ന് പി.എസ്.ജിയുമായുള്ള അവസാന മത്സരം
'ഒരു രാജാവിനെപ്പോലെ ഞാന്‍ വന്നു,ഒരു ഇതിഹാസമായി ഞാന്‍ മടങ്ങുന്നു' ഇബ്രഹിമോവിച്ചിന്റെ ഈ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ വലുപ്പം. ഇന്ന് പാരിസ് സെന്റ് ജര്‍മ്മന്‍ ക്ലബ്ബിന്റെ തട്ടകമായ പാര്‍ക്ക് ടെസ് പ്രിന്‍സെസില്‍ മര്‍സെലിലുമായുള്ള മത്സരത്തോടെ സ്ലാട്ടന്‍ ക്ലബിനോട് വിടപറയും. 34 കാരനായ സ്വീഡിഷ് മുന്നേറ്റനിരക്കാരന്‍ മാഞ്ചെസ്‌റ്റെര്‍ യുണൈറ്റഡ്, അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലെ ലോസ് ആഞ്ചല്‌സ് ഗാലക്‌സി, എസി മിലാന്‍ എന്നീ ടീമുകളിലേക്ക് ചേക്കേറുമെന്നും അഭ്യുഹങ്ങള്‍ ഉണ്ട്. ക്ലബ് ഹിസ്റ്ററിയുടെ ഏറ്റവും മികച്ച സ്‌െ്രെടക്കര്‍ ആണ് ഇബ്രാഹിമോവിച്ച് എന്ന് പി.എസ്.ജി അഭിപ്രായപ്പെട്ടു. ഇബ്രഹിമോവിച്ചാണ് പി.എസ്.ജി യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരന്‍. 2012ല്‍ മാത്രം ക്ലബ്ബില്‍ ചേര്‍ന്ന സ്ലാട്ടന്‍ വെറും 178 മത്സരങ്ങളില്‍ നിന്നായി 152 ഗോളുകള്‍ അടിച്ചുകൂട്ടി. ഇബ്രാഹിമോവിച്ച് ക്ലബ്ബില്‍ ഉണ്ടായിരുന്ന നാലു വര്‍ഷവും പി.എസ്.ജി ഫ്രഞ്ച് ലീഗായ 'ലീഗ് 1'ല്‍ കിരീടം ഉയര്‍ത്തി. തന്റെ കരിയറിന്റെ അവസാന നാളുകളില്‍ ഇബ്രാഹിമോവിച്ച് ക്ലബിലേക്ക് തിരിച്ചുവരുമെന്ന് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ഖലൈഫി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha