പുരസ്കാര നിറവില്‍ ക്ലൗഡിയോ റെനെരി
ലീഗ് മാനേജേഴ്സ് അസോസിയേഷന്റെ(എല്‍.എം.എ)ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം ക്ലോഡിയോ റെനെരിയ്ക്ക്. പ്രീമിയര്‍ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ലെസ്റ്ററിന്റെ പരിശീലകനാണ് 64കാരനായ റെനെരി. എല്‍.എം.എയുടെ പുരസ്കാരം നേടുന്ന ബ്രിട്ടീഷുകാരനല്ലാത്ത രണ്ടാമത്തെ പരിശീലകനാണ് റെനെരി. നേരത്തെ ഫ്രഞ്ചുകാരനായ ആഴ്സന്‍ വെങ്ങര്‍ക്ക് പുരസ്കാരം ലഭിച്ചിരുന്നു.
ലെസ്റ്ററിന്റെ വിജയശില്‍പ്പിയായ റെനെരിയ്ക്ക് ഈ മാസം ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാരമാണിത്. കഴിഞ്ഞ മാസം ഇറ്റലിയിലെ മികച്ച പരിശീലകനായി റെനെരിയെ തെരഞ്ഞെടുത്തിരുന്നു. 30 വര്‍ഷത്തെ കരിയറില്‍ 16 ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് . ചെല്‍സി, എഎസ് റോമ, യുവന്റസ്, അത്ലറ്റിക്കോ മാഡ്രിഡ് വലന്‍സിയ, നാപ്പോളി എന്നീ ടീമുകളുടെയൊക്കെ പരിശീലകനായ ശേഷമാണ് റെനെരി കഴിഞ്ഞ വര്‍ഷം ലെസ്റ്ററിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha