യുവേഫ യുറോപ്പ ഫൈനല്‍ ഇന്ന്
യുറോപ്പിലെ രണ്ടാംതരം ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനു വേണ്ടിയുള്ള കലാശപ്പോരാട്ടത്തില്‍ ലിവര്‍പൂളും സെവിയ്യയും ഏറ്റുമുട്ടും. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ സിറ്റിയിലെ സെയിന്റ്‌റ് ജേക്കബ് പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം 12:15 നാണു മത്സരം. തോല്‍വികള്‍ തുടര്‍ക്കഥയായ ലിവര്‍പൂളിന് ജുര്‍ഗന്‍ ക്ലോപ്പ് വന്ന ശേഷം നല്ലകാലമാണ്. കിരീടം നേടി ചാമ്പ്യന്‍സ് ലീഗ് പ്രവേശനം നേടുക എന്നതായിരിക്കും ക്ലബ്ബിന്റെ ഇപ്പോഴത്തെ നോട്ടം.
ഡോര്‍ട്ട്മുണ്ടിനെതിരെ സെമിയില്‍ രണ്ടാം പാദത്തില്‍ 13 ന് പുറകില്‍ നിന്ന ശേഷം അവസാന മിനിറ്റിലെ ഗോളില്‍ 4-3 വിജയം നേടിയാണ് ടീം ഫൈനലില്‍ എത്തിയത്.
സേവിയ്യയാകട്ടെ യുറോപ്പ ലീഗിലെ രാജാക്കന്മാര്‍ എന്നാണ് അറിയപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗിനേക്കാള്‍ അവര്‍ക്ക് പ്രധാനം യുറോപ്പ ലീഗാണ്. അത് കൊണ്ടാണ് കഴിഞ്ഞ രണ്ടുതവണയും കപ്പില്‍ മുത്തമിട്ടത് സെവിയ്യയാണ്.
വിജയശതമാനം 50-50 ആയിരിക്കുമെന്നാണ് സെവിയ്യയുടെ മാനേജര്‍ ഉനൈ എമിരിയുടെ അഭിപ്രായം. സ്‌പെയിനിലെ ലാലിഗയില്‍ ഏഴാമത് സ്ഥാനം ഉറപ്പിച്ച സെവിയ്യയ്ക്ക് എതിരാളികള്‍ക്ക് മറുപടി കൊടുക്കാനുള്ള ഒരു അവസരം കൂടിയാണിത്. ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഇരുടീമുകളും പോരിനിറങ്ങുമ്പോള്‍ കളിക്കളത്തില്‍ തീപാറുമെന്നതില്‍ സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha