സ്പാനിഷ് കിംഗ്‌സ് കപ്പ് ബാര്‍സിലോനയ്ക്ക്
കടുത്ത ഫോട്ടോഫിനിഷ് പോരാട്ടത്തിനു ശേഷം ലാലിഗ കിരീടം ഇരുപത്തിനാലാം തവണയും തങ്ങളുടെ അലമാരയില്‍ എത്തിച്ച ബാര്‍സയ്ക്കു സീസണിലെ രണ്ടാം കിരീടനേട്ടം. സ്പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍ സെവിയ്യയെ 2-0 നു തോല്‍പ്പിച്ചാണ് ബാര്‍സിലോന കിരീടം നേടിയത്. ബാര്‍സയ്ക്കായി ജോര്‍ദി ആല്‍ബയും നെയ്മറും ഗോള്‍ നേടി. മുഴുവന്‍ സമയത്ത് ഗോള്‍ നേടാന്‍ സാധിക്കാത്ത ബാര്‍സ എക്‌സ്ട്രാ ടൈമിലാണ് രണ്ട് ഗോളും നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ സെമി പോലും കാണാതെ പുറത്തായതിന്റെ നിരാശ ഇതിലൂടെ ഇനി മറക്കാം.
യുവേഫ യുറോപ്പ ലീഗ് കിരീടം നേടിയ സേവിയ്യയ്‌ക്കെതിരെ അത്ര അനായാസം അല്ലായിരുന്നു ടീമിന്റെ പോരാട്ടം. കളിയുടെ ആദ്യ പകുതിയില്‍ ജാവിയര്‍ മഷെരാനൊ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബാര്‍സിലോനയുടെ ഗോളടി വീരന്‍ ലൂയി സുവാരസ് പരിക്കേറ്റ് പുറത്തായതും ടീം പ്രതിരോധത്തിലായി. പിന്നീട് കളിയുടെ അധികസമയത്ത് ജോര്‍ദി ആല്‍ബയും നെയ്മറും ഗോള്‍ നേടി. രണ്ടു ഗോളിനും വഴിയൊരുക്കിയത് മെസ്സി ആയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha