കരിമ്പുലി വിടവാങ്ങി
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം യുസേബിയോ (71) അന്തരിച്ചു. ബ്ലാക്ക് പാന്തര്‍ അഥവാ കരിമ്പുലി എന്ന വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണത്തിന് കീഴ്‌പ്പെട്ടത്.
1942 ല്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം സ്വപ്രയത്‌നം കൊണ്ടാണ് യൂറോപ്പിലെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായിത്തീര്‍ന്നത്. 1966 ലെ ലോകകപ്പാണ് യുസേബിയോയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായിത്തീര്‍ന്നത്. മത്സരത്തില്‍ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തായിപ്പോയെങ്കിലും 9 ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയത് യുസേബിയോ ആയിരുന്നു. 15 വര്‍ഷം നീണ്ട കരിയറില്‍ 745 പ്രൊഫഷണല്‍ മത്സരങ്ങള്‍ കളിച്ച യുസേബിയോ 733 ഗോളുകളാണ് തന്റെതായി നേടിയത്. അ സ്വന്തം ക്ലബ് ബെന്‍ഫിക്കയ്‌ക്ക് 10 ലീഗ് കിരീടങ്ങളും അഞ്ച് പോര്‍ച്ചുഗീസ് കപ്പുകളും ഇദ്ദേഹം നേടിക്കൊടുത്തു.
ബെന്‍ഫിക്കയാണ് യുസേബിയോയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha